ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

WEBDUNIA|
PRO
സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത. തിയേറ്റര്‍ നിറഞ്ഞ് ജനം. എന്‍റെ തൊട്ടടുത്ത സീറ്റില്‍ പുതുതായിക്കിട്ടിയ കൂട്ടുകാരി - ഷോണ അയ്യര്‍. അവളുടെ ഫോണില്‍ ഇടയ്ക്കിടെ വരുന്ന മെസേജ് ബീപുകള്‍. ‘ദി കിംഗ് ആന്‍റ് കമ്മീഷണര്‍’ എന്ന സിനിമയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ്. എന്‍റെ ഫോണ്‍ ഞാന്‍ ഓഫ് ചെയ്തുകഴിഞ്ഞു. ഇനി ശല്യങ്ങളില്ലാതെ സിനിമ കാണാം. അവളോടും ഫോണ്‍ ഓഫ് ചെയ്യാന്‍ പറഞ്ഞു. മുഖം കൊണ്ട് രസക്കേട് കാട്ടി ഫോണ്‍ സൈലന്‍റ് മോഡിലിട്ടു സുന്ദരിക്കുട്ടി.

ഏറെക്കാലമായി കേള്‍ക്കുന്ന, കാത്തിരിക്കുന്ന ആ അവതാരങ്ങളുടെ സംഗമം കാണാന്‍ എത്തിയതാണ് ഞങ്ങള്‍. ജോസഫ് അലക്സും ഭരത്ചന്ദ്രനും ഒരേ മൂവിയില്‍. അത് ത്രസിപ്പിക്കുന്ന കാഴ്ചയായിരിക്കും. അത് ഉജ്ജ്വലമായ കൂടിച്ചേരലായിരിക്കും. അതിലുമുപരി മലയാള സിനിമയിലെ ആക്ഷന്‍ ഉസ്താദുകള്‍ - ഷാജി കൈലാസും രണ്‍ജി പണിക്കരും - വീണ്ടും കൈകൊടുക്കുന്നതിന്‍റെ ആവേശം. അവരുടെ സിനിമ കണ്ട് രോമാഞ്ചം കൊണ്ട് കൈയടിച്ചവരുടെ പ്രതീക്ഷകള്‍. അതെല്ലാമുണ്ട് ഈ സിനിമ തുടങ്ങുന്നതിന്‍റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍.

മലയാളം വെബ്‌ദുനിയയുടെ ഹോം‌പേജില്‍ കുറച്ച് ദിവസങ്ങളായി ഞാന്‍ കാണുന്നുണ്ട് - കിംഗും കമ്മീഷണറും നിറഞ്ഞുവിലസുന്നത്. വായനക്കാരുടെ പ്രതികരണങ്ങള്‍. ഇതൊക്കെ വായിച്ച ശേഷം എഡിറ്ററോട് അങ്ങോട്ട് ആവശ്യപ്പെട്ടു - റിവ്യൂ ഞാന്‍ എഴുതും. ഷോണയ്ക്കൊപ്പം എനിക്കും സീറ്റ് അറേഞ്ച് ചെയ്യുക.

സിനിമ തുടങ്ങി. പാകിസ്ഥാന്‍ ചാരസംഘടനയുടെ തലവന്‍ റാണ(ഫുള്‍ നെയിം നാവില്‍ വരുന്നില്ല)യുടെ കറാച്ചിയിലെ പരിശീലന കേന്ദ്രം. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി ആക്രമണം നടത്താനുള്ള കുട്ടികളുടെ അന്തിമ പരിശീലനക്കളരിയാണത്. പരിശീലനത്തിനിടെ ഉന്നം‌പിഴച്ച ഒരു സംഘാംഗത്തിന്‍റെ നെറ്റിയില്‍ ബുള്ളറ്റ് കൊണ്ട് മറുപടി കൊടുത്തു റാണ. തകര്‍പ്പന്‍ ആരംഭം. സ്റ്റണ്ണിംഗ് വിഷ്വല്‍‌സ്. ഷാജി കൈലാസിന്‍റെ കൈയൊപ്പ് പതിഞ്ഞ ഷോട്ടുകള്‍.

അടുത്ത പേജില്‍ - മൂന്നര മണിക്കൂര്‍ പീഡനം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :