ദ ട്രെയിന്‍ - യഥേഷ്ടം ബോറടിക്കാം!

നീരജ് നമ്പ്യാര്‍

PRO
ആദ്യപകുതിയുടെ അവസാനമാണ് രംഗം. മകളെ കാണാന്‍ വീട്ടിലേക്ക് പോകുന്നതിനായി കേദാര്‍ റെയില്‍‌വേ സ്റ്റേഷനിലെത്തിയതായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ ഒരു യുവാവിനെ സ്റ്റേഷനില്‍ കണ്ടെത്തുന്നു. ഇയാളെ പിടിക്കാനുള്ള ശ്രമമാണ് പിന്നീട്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട പല ട്രെയിനുകള്‍ കേദാര്‍ കയറിയിറങ്ങുന്നു. യുവാവ് കേദാറിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഒരു പത്തുമിനുട്ട് നേരം ഇതാണ് നടക്കുന്നത്. പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെയാണ് ഈ രംഗം. ഒടുവില്‍ കേദാര്‍ യുവാവിന്റെ മേല്‍ ചാടി വീഴുമ്പോള്‍ ഇടവേളയാകുന്നു.

അടുത്ത പകുതിയില്‍ യഥാക്രമം കാര്‍ത്തിക്കും പെണ്‍കുട്ടിയും മുത്തച്ഛനും കുട്ടിയും, സുഹാനയും തീവ്രവാദികളും, കേദാര്‍നാഥും മകളും പല സീനുകളില്‍ ആവര്‍ത്തിക്കുന്നു. ഒടുവില്‍ വ്യത്യസ്ത സ്റ്റേഷനുകളിലെ ക്ലോക്കില്‍ ഇന്ന് നമ്മള്‍ സമയം അറിയുന്നു. 4.30, 4.45, 5.00 അങ്ങനെ അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. സിനിമ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. കാര്‍ത്തിക്കിനെ കാത്ത് പെണ്‍കുട്ടി സ്റ്റേഷനില്‍ ഇരിക്കുന്നു. കാര്‍ത്തിക് പെണ്‍കുട്ടിയെ കാണാന്‍ ട്രെയിനില്‍ യാത്രചെയ്യുന്നു. പെന്‍‌ഷന്‍ പ്രശ്നം പരിഹരിച്ച് സുഹാന വീട്ടിലേക്ക് പോകാന്‍ ട്രെയിനില്‍ യാത്രചെയ്യുന്നു. കുട്ടിയെ കാണാന്‍ പോകാന്‍ മുത്തച്ഛന്‍ ട്രെയിന്‍ കാത്ത് സ്റ്റേഷനിലിരിക്കുന്നു. തീവ്രവാദികള്‍ പല ട്രെയിനുകളില്‍ ബോംബ് വയ്ക്കുന്നു. അന്വേഷണം നിര്‍ത്തി മകളെ കാണാന്‍ പോയ കേദാര്‍, ആക്രമണം നടക്കുമെന്ന് സൈബര്‍സെല്ലിലെ സുഹൃത്ത് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് നഗരത്തിലേക്ക് തിരിച്ചുവരുന്നു. ഇനി കഥ പറയുന്നതില്‍ കാര്യമില്ല. പറഞ്ഞിട്ട് കാര്യമില്ലെന്നതാണ് വാസ്തവം.

പക്ഷേ ചില കാര്യങ്ങള്‍ പറയാതെയിരിക്കാനും വയ്യ. അതിലൊന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യ ആണ്. എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന് പറയണമല്ലോ. അതിന് പെണ്‍കുട്ടി വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നുണ്ട്. പ്രൊജക്ടിന്റെ സമ്മര്‍ദ്ദമാണ് കാരണം. കവിതയും കഥയും എഴുതാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വീട്ടുകാര്‍ എന്‍‌ജീനിയര്‍ ആക്കാന്‍ ശ്രമിക്കുകയാണ്. മകള്‍ മാതാപിതാക്കളോട് തെറ്റ് ഏറ്റ് പറയുന്നു. അവര്‍ തിരിച്ചും പശ്ചാത്തപിക്കുന്നു. ഇനി മകള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യാന്‍ നിര്‍ബന്ധിക്കില്ലെന്ന് പറയുന്നു. ഒരു ഗംഭീര സെന്റി രംഗം.

WEBDUNIA|
അടുത്ത പേജില്‍ - നായകന്‍റെ ബുദ്ധി, അതാണ് ബുദ്ധി!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :