ദ ട്രെയിന്‍ - യഥേഷ്ടം ബോറടിക്കാം!

നീരജ് നമ്പ്യാര്‍

PRO
ഇനി നമ്മള്‍ കാണുക ഒരു ബൈക്കിനെ ഒരു സ്കോര്‍പ്പിയോ ഫോളോ ചെയ്യുന്നതാണ്. കുറച്ചുനേരം പിന്തുടര്‍ന്നിട്ടും ബൈക്ക് യാത്രികനെ പിടികൂടാനാകുന്നില്ല. റോഡില്‍ എ ടി എസ് ഉദ്യോഗസ്ഥാന്‍ ജോസഫ്(ജഗതി) കൈകാണിച്ചിട്ടും ബൈക്കുകാരന്‍ നിര്‍ത്തുന്നില്ല. ഉടന്‍ ജോസഫ് ഫോണിലൂടെ കേദാര്‍നാഥിനെ സംഭവം അറിയിക്കുന്നു. ബൈക്കുകാരന്‍ പോയ ഡയറക്ഷന്‍ മനസ്സിലാക്കിയ കേദാര്‍നാഥ് അയാളെ പിടികൂടുന്നു. പിന്നീടാണ് മനസ്സിലാകുന്നത് ബൈക്ക് യാത്രികന്‍ ഒരു കോളേജ് വിദ്യാര്‍ഥി ആണെന്നും തീവ്രവാദി അല്ലെന്നും. ഇതേത്തുടര്‍ന്ന് എ ടി എസ് മേധാവി കേദാര്‍നാഥിനെ ശാസിക്കുന്നു(ഇതും ഫോണിലൂടെയാണ് കേട്ടോ).

കേദാര്‍നാഥിന് എല്ലാവരെയും സംശയമാണ്. അതിന് കാരണവുമുണ്ട്. ഒരു ബോംബ് സ്ഫോടനത്തിലാണ് അയാള്‍ക്ക് ഭാര്യയെയും ഒരു മകളെയും നഷ്ടപ്പെടുന്നത്. കേദാര്‍നാഥും ഒരു മകളും മാത്രമാണ് രക്ഷപ്പെട്ടത്. ഈ സംഭവം മേധാവിക്ക് അറിയാം. അതിനാല്‍ കേദാറിനോട് അവധിയെടുക്കാന്‍ പറയുന്നു. ഒരു എ‌ന്‍‌ജിനീയര്‍ വിദ്യര്‍ഥിയായ ടെററിസ്റ്റ് മുംബൈയില്‍ ആക്രമണം നടത്താന്‍ ശ്രമിക്കുന്നുവെന്ന് കേദാറിന് ഐ ബി റിപ്പോര്‍ട്ട് കിട്ടുന്നുണ്ട്. ഇതിന്റെ അന്വേഷണത്തിലാണ് കേദാറെന്ന് അറിഞ്ഞാണ് മേധാവി ലീവെടുക്കാന്‍ സഹപ്രവര്‍ത്തകനെ സ്നേഹപൂര്‍വം നിര്‍ബന്ധിക്കുന്നത്. മകളും വീട്ടില്‍ വരാന്‍ കേദാറിനോട് ആവശ്യപ്പെടുന്നുണ്ട്. ഒരു ഔട്ടിംഗ് പോകുകയാണ് അവളുടെ ലക്‍ഷ്യം. ഔട്ടിംഗിന് കൊണ്ടുപോകാമെന്ന് കേദാര്‍ മകള്‍ക്ക് വാക്ക് നല്‍കുന്നു.

ഇതിനിടെയില്‍ ഒരു കഥ കൂടി. സ്വാതന്ത്ര്യസമര സേനാനിയുടെ കൊച്ചുമകളായ സുഹാന നഗരത്തില്‍ ജോലി ചെയ്യുകയാണ്. ഉപ്പൂപ്പയ്ക്ക് ഹജ്ജിന് പോകാന്‍ വിസ കിട്ടിയ കാര്യം സുഹാന വീട്ടിലേക്ക് വിളിച്ചുപറയുന്നു. ഹജ്ജിന് പോകാന്‍ പണം ശരിയായിട്ടില്ല. സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയില്‍ ഉപ്പൂപ്പയ്ക്ക് കിട്ടേണ്ട പെന്‍‌ഷന്‍ തടഞ്ഞുവച്ചിരിക്കുകയാണ്. കൈക്കൂലി കൊടുത്താല്‍ മാത്രമേ പെന്‍‌ഷന്‍ കിട്ടുകയുള്ളു. പെന്‍ഷന്‍ ലഭിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ സുഹാനയെ വിട്ട് ക്യാമറ വീണ്ടും കാര്‍ത്തിക്കിലേക്ക് തിരിയുന്നു.

കാര്‍ത്തിക് കുറച്ച് ഫോണ്‍ സംഭാഷണങ്ങളിലൂടെ ആ പെണ്‍കുട്ടിയോട് പ്രണയത്തിലാകുന്നു. തന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ഒരു സ്റ്റുഡിയോയില്‍ വച്ച് തമ്മില്‍ കാണാമെന്ന് പെണ്‍കുട്ടിയോട് പറയുന്നു. പക്ഷേ പാട്ട് റെക്കോര്‍ഡ് ചെയ്യേണ്ട സ്റ്റുഡിയോ അതല്ലെന്ന് കാര്‍ത്തിക് അവിടെയെത്തുമ്പോഴാണ് അറിയുന്നത്. ഈ പാട്ട് റെക്കോര്‍ഡ് ചെയ്ത് കിട്ടുന്ന പണം കൊണ്ട് വേണം ചെന്നൈക്ക് റഹ്‌മാനെ കാണാന്‍ പോകാന്‍. വൈകുന്നേരമാണ് ട്രെയിന്‍. കാര്‍ത്തിക് അടുത്ത സ്റ്റുഡിയോയിലേക്ക് പോകുന്നു. അവളെ വിളിച്ച് കാര്യം പറയാമെന്ന് വിചാരിച്ച കാര്‍ത്തിക്കിന് ഫോണ്‍ കണക്ട് ആകുന്നില്ല. കുറച്ച് കഴിഞ്ഞ് ഒന്ന് കൂടി നോക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. അവളുടെ ഫോണ്‍ കാണാതെ പോയതാണ് കാര്യം. ഇനി അവര്‍ എങ്ങനെ കണ്ടുമുട്ടും? അതവിടെ നില്‍ക്കട്ടെ, ഇനി കേദാര്‍നാഥിന്റെ അന്വേഷണത്തിലേക്ക് വരാം.

WEBDUNIA|
അടുത്ത പേജില്‍ - സില്ലിയായ മുഹൂര്‍ത്തങ്ങള്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :