തട്ടത്തിന്‍ മറയത്ത് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ഒരു കല്യാണവീട്ടില്‍ വച്ചാ‍ണ് വിനോദ് ആയിഷയെ ആദ്യമായി കാണുന്നത്. അത് അങ്ങനെയാവണമെന്ന നിര്‍ബന്ധം പല സംവിധായകര്‍ക്കുമുണ്ടെന്നു തോന്നുന്നു. മുമ്പ് അന്‍‌വര്‍ എന്ന അമല്‍ നീരദ് ചിത്രത്തിലും ഇതേ രീതിയിലുള്ള ഒരു രംഗം ഓര്‍ക്കുന്നു. ഈ രീതിയിലുള്ള ഫസ്റ്റ് സൈറ്റിന് കല്യാണവീടിന്‍റെ ഒരു താളം കിട്ടുമല്ലോ. അതിന്‍റെ ഒരു വര്‍ണപ്പകിട്ടും സംഗീതവും. എന്തായാലും ആ പതിവ് രീതിയില്‍ നിന്നുകൊണ്ട് വിനീത് മനോഹരമായി തന്‍റെ നായകന്‍റെയും നായികയുടെയും കൂടിക്കാഴ്ച സാധ്യമാക്കുന്നു.

പിന്നീട് പ്രണയകാലമാണ്. നല്ല അടിപൊളിയായി അങ്ങ് പ്രണയിക്കുന്നു. പെണ്‍കുട്ടിക്ക് ചെക്കനോട് തിരിച്ചും പ്രണയം തോന്നണമല്ലോ. അവളുടെ പ്രണയം നേടിയെടുക്കണമല്ലോ. ഏതൊരു സാമ്പ്രദായിക പ്രണയചിത്രത്തെയും പോലെ തട്ടത്തില്‍ മറയത്തും കൃത്യമായ അളവ് നിയമങ്ങള്‍ പാലിച്ച് പ്രണയവും പരിസരകഥകളുമായി മുന്നേറുന്നു.

ആദ്യപകുതിയില്‍ മൂന്ന് ഗാനങ്ങളുണ്ട്. അതൊന്നും ബോറടിപ്പിക്കുന്നതല്ല. ഗാനരംഗങ്ങളെല്ലാം മനോഹരമായി വിഷ്വലൈസ് ചെയ്യാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്. ജോമോന്‍ ടി ജോണിന്‍റെ ഛായാഗ്രഹണവും ഷാനിന്‍റെ സംഗീതവുമാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
അടുത്ത പേജില്‍ - മലര്‍വാടിയില്‍ കണ്ട നിവിന്‍ പോളിയെ മറക്കാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :