ഉസ്താദ് ഹോട്ടല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

WEBDUNIA|
PRO
അന്‍‌വര്‍ റഷീദിന്‍റെ കൈത്തണ്ടയില്‍ എഴുതാം - നന്ദി. മലയാളത്തിന് ഇത്രയും നവ്യമായ ഒരു സിനിമ സമ്മാനിച്ചതിന് നന്ദി. സമൂഹത്തിലെ ദൈന്യജീവിതങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയതിന് നന്ദി. അവിഹിതവും അശ്ലീലവുമല്ല നവതലമുറചലച്ചിത്രങ്ങളുടെ മുഖമുദ്രയെന്ന് വിളിച്ചുപറഞ്ഞതിന് നന്ദി. വാക്കുകളില്ല പറയാന്‍, അന്‍‌വറിന്‍റെ സിനിമയിലെ ആ കുട്ടികളുടെ ഹൃദയഭാഷയേ വരുന്നുള്ളൂ, അതുകൊണ്ട് അന്‍‌വര്‍, നിങ്ങളുടെ കൈത്തണ്ടയില്‍ കുറിക്കുന്നു എന്‍റെ കൃതജ്ഞത.

മലയാള സിനിമയില്‍ ഒരു ഉണര്‍വുണ്ടായിരുന്നു എന്നത് ശരിയാണ്. ട്രാഫിക് മുതല്‍ ഒരു മാറ്റം കണ്ട് തുടങ്ങിയിരുന്നു. എന്നാല്‍ ആ മാറ്റം തെറ്റിദ്ധരിച്ച് ഒരുകൂട്ടം ചലച്ചിത്രപ്രവര്‍ത്തകര്‍ അധമമായ സിനിമാരൂപങ്ങള്‍ സൃഷ്ടിച്ച് ന്യൂ ജനറേഷന്‍ എന്ന് ഞെളിഞ്ഞുനിന്നപ്പോള്‍ നഷ്ടമായത് മലയാളിത്തമായിരുന്നു. അതൊന്നുമല്ല, ഇതാണ്, ഇതാണ്, ഇതാണ് സിനിമ എന്ന് ‘ഉസ്താദ് ഹോട്ടല്‍’ എന്ന ചിത്രത്തിലൂടെ അന്‍‌വര്‍ റഷീദ് കാണിച്ചുതരികയാണ്.

ഉസ്താദ് ഹോട്ടല്‍ ഒരു ഗംഭീര സിനിമയാണ്. തിയേറ്ററിലെത്തി അത് കാണാന്‍ മടിക്കേണ്ടതില്ല. ഞാന്‍ 150 ശതമാനം റെക്കമെന്‍റ് ചെയ്യുന്നു. ഈ സിനിമ കണ്ടുകഴിഞ്ഞ് തിയേറ്റര്‍ റെസ്റ്റോറന്‍റില്‍ കയറി ഒരു ‘സുലൈമാനി’ ഓര്‍ഡര്‍ ചെയ്തു. സുലൈമാനി ഒരു കവിള്‍ നിറച്ച് ആസ്വദിച്ച് കണ്ണടച്ചുനിന്നു. എന്‍റെയുള്ളിലും പെയ്തിറങ്ങി - ആ പഴയ പ്രണയകാലം.

അന്‍‌വര്‍ റഷീദും അഞ്ജലി മേനോനും പകര്‍ന്നുനല്‍കുന്ന ഈ പുതിയ അനുഭവം മിസ് ചെയ്യരുത്. മിസ് ചെയ്താല്‍, സിനിമയില്‍ നിന്ന് അപൂര്‍വമായി മാത്രം പകര്‍ന്നുകിട്ടുന്ന അനുഭൂതി നഷ്ടപ്പെടുത്തലാകും അത്.

അടുത്ത പേജില്‍ - ഫൈസിയുടെ കഥ, ഫൈസിയുടെ മാത്രം കഥ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :