ബാച്ച്ലര്‍ പാര്‍ട്ടി - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
WEBDUNIA|
PRO
അധികാര ദുര്‍വിനിയോഗം, വര്‍ഗീയ ശക്തികളുടെ ധ്രുവീകരണം, പണത്തിന്‍റെ കുത്തൊഴുക്ക് - ഈ മൂന്നു പ്രയോഗങ്ങളിലൂടെ വിലയിരുത്താന്‍ പോകുന്ന ഒരു തെരഞ്ഞെടുപ്പ് ഫലം കണ്ടതിന് ശേഷമാണ് ഞാന്‍ തിയേറ്ററിലേക്ക് പോകാനിറങ്ങിയത്. വഴിയില്‍ നിറയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഘോഷമായിരുന്നു. തിരക്കില്‍ വണ്ടിയോടിക്കുന്നത് പണ്ടേ ഇഷ്ടമല്ല. കൈയാണെങ്കില്‍, സ്റ്റിയറിംഗില്‍ ഉറയ്ക്കുന്നില്ല. സ്പിരിറ്റിലെ രഘുനന്ദനെപ്പോലെ ഒരേ വിറ...
തിയേറ്ററില്‍ മുടിഞ്ഞ ആളായിരുന്നു. എന്താ കാര്യം? മോഹന്‍ലാലിന്‍റെ പടമൊന്നും അല്ലല്ലൊ എന്ന് ചോദിച്ചപ്പോള്‍ ‘അമല്‍ നീരദിന്‍റെ പടമല്ലേ ചേച്ചീ’ന്ന് ട്രൌസറിട്ട് നിന്ന ഒരു പയ്യന്‍റെ റിപ്ലേ. അമല്‍ നീരദിനിപ്പോ ലാലിനേക്കാള്‍ ആരാധകരാണെന്ന്. അപ്പോള്‍ കളി തിയേറ്ററിനുള്ളില്‍ കാണാമെന്ന് പറഞ്ഞ് ഉള്ളിലേക്ക്.
ടിക്കറ്റ് കീറാന്‍ നിന്ന ചുള്ളന്‍ സഹായിച്ചു. അല്ലെങ്കില്‍ ഈ തള്ള സ്റ്റെപ്പ് കയറി മുകളിലെത്തുമ്പോഴേക്കും അങ്ങ് മോളിലോട്ട് പൊയ്ക്കളയുമെന്ന് അവന്‍ പേടിച്ചിട്ടുണ്ടാകണം. നരച്ച്, തടിച്ച്, നാല്‍പ്പതിന്‍റെ ‘വാര്‍ധക്യം’ പേറുന്ന ശരീരവും ഊന്നുവടിയും. അമല്‍ നീരദിന്‍റെ സിനിമ കാണാന്‍ വരുന്ന സെറ്റപ്പ്. അവന്‍ അകമേ ചിരിച്ചുമറിഞ്ഞുകാണും.
“ബാച്ച്ലര്‍ പാര്‍ട്ടി” - പടം തുടങ്ങി. മൊത്തം ഇരുട്ടായിരുന്നു. ഒരു മോഷണത്തിന്‍റെ ഡീറ്റെയിലിംഗാണ്. കള്ളന്‍മാരോ? നരന്തുകള്‍, മൂക്കൊലിക്കുന്ന പ്രായത്തില്‍ അഞ്ച് ചെക്കന്‍മാര്‍. ഒരു വലിയ വീടിന്‍റെ ലോക്കറില്‍ നിന്ന് പണവും പണ്ടവും അടിച്ചെടുത്ത് വെള്ളത്തില്‍ ചാടി നീന്തി. അതിലൊരു ചെറുത് മുങ്ങിപ്പോയി. അവനെയും രക്ഷിച്ച് അഞ്ചും കൂടി പാട്ടും പാടി ഒറ്റയോട്ടം. “ബാച്ചിലര്‍ ലൈഫാണഭയം പൊന്നയ്യപ്പാ..” - തിയേറ്റര്‍ ഇളകിമറിയുന്ന കയ്യടി. ടൈറ്റില്‍ സോംഗാണേ. നായകന്‍മാരുടെ ഫോട്ടോ കാണിക്കുന്നുണ്ട് - അതിനെല്ലാം സൂപ്പര്‍ കൈയടി. ഒടുക്കം പൃഥ്വിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ പതിവ് കലാപരിപാടി.
ഛായാഗ്രഹണം, സംവിധാനം - അമല്‍ നീരദ് എന്നെഴുതിക്കാണിച്ചപ്പോഴും കിടുക്കന്‍ ക്ലാപ്പ്. പറയാന്‍ മറന്നു - ഇതൊരു അമല്‍ നീരദ് പ്രൊഡക്ഷനാണ്. അതായത്, പൊട്ടിയാലും വല്ലവന്‍റേം പൈസ പോകില്ല.