തട്ടത്തിന്‍ മറയത്ത് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
‘വിണ്ണൈത്താണ്ടി വരുവായാ’ വായനക്കാര്‍ കണ്ടതാണോ? കണ്ടതാണെങ്കില്‍ ആ ചിത്രത്തിലെ രംഗങ്ങള്‍, അതിന്‍റെ ഫീല്‍ ഒക്കെ ഒന്നു മനസിലേക്ക് കൊണ്ടുവരിക. വളരെ ഫ്രഷ് ആയ ഒരു പ്രണയചിത്രമായി ഇന്നും ആ സിനിമ അനുഭവപ്പെടുന്നു. എന്തായാലും, വിനീത് ശ്രീനിവാസന്‍ ‘വിണ്ണൈത്താണ്ടി വരുവായാ’ പലതവണ കണ്ടിട്ടുണ്ട് എന്നുറപ്പ്. വിനീതിനെ ആ ചിത്രം വലിയ തോതില്‍ സാധീനിച്ചിട്ടുണ്ടെന്നും.

‘തട്ടത്തിന്‍ മറയത്ത്’ ഒരു ഫീല്‍ഗുഡ് മൂവിയാണ്. തിയേറ്ററില്‍ വരുന്ന പ്രേക്ഷകരെ സിനിമ തീരുവോളം ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാതെ, രസിപ്പിക്കുന്ന കടമ പൂര്‍ണമായും നിര്‍വഹിച്ചിട്ടുണ്ട്. പുതുമയില്ലാത്ത കഥയാണെങ്കിലും ആഖ്യാനത്തിന്‍റെ മികവ് ചിത്രത്തെ ഒരു നല്ല അനുഭവമാക്കി മാറ്റിയിരിക്കുന്നു. നല്ല ഡയലോഗുകള്‍, നല്ല വിഷ്വല്‍‌സ്. ‘തട്ടത്തിന്‍ മറയത്ത്’ തിയേറ്ററിലെത്തി കാണേണ്ട സിനിമ തന്നെയാണ്.

ഒരു പൊലീസ് സ്റ്റേഷന്‍ സീനില്‍ നിന്നാണ് കഥ തുടങ്ങുന്നത്. മുസ്ലിം പെണ്‍കുട്ടി ആയിഷ(ഇഷ തല്‍‌വാര്‍)യുമായി പ്രണയം മൂത്ത നായകന്‍ വിനോദ്(നിവിന്‍ പോളി) അവളുടെ വീട്ടിലെത്തി സാഹസം കാട്ടിയതിന് പൊലീസ് പിടിയിലായി. മനോജ് കെ ജയന്‍ എസ് ഐ ആയ പൊലീസ് സ്റ്റേഷനിലേക്കാണ് അവനെ കൊണ്ടുവരുന്നത്. അവിടെവച്ച് അവന്‍ തന്‍റെ പ്രണയകഥ പറഞ്ഞുതുടങ്ങുന്നു. കഥയില്‍ ലയിച്ച് എസ് ഐയും പൊലീസുകാരും!

അടുത്ത പേജില്‍ - കല്യാണവീട്ടിലെ ആദ്യകാഴ്ച


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :