ഗ്രാന്‍റ്‌മാസ്റ്റര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
മോഹന്‍ലാല്‍ വീണ്ടും ജ്വലിക്കുകയാണ്. ഐ ജി ചന്ദ്രശേഖരന്‍ എന്ന കഥാപാത്രത്തിലൂടെ. അതിശക്തമായ ഒരു വേഷമാണ് ബി ഉണ്ണികൃഷ്ണന്‍ ലാലിന് നല്‍കിയിരിക്കുന്നത്. ഇതില്‍ ഇടിവെട്ടു ഡയലോഗുകളില്ല. തലവേദനയുളവാക്കുന്ന ആക്ഷന്‍ രംഗങ്ങളുമില്ല. മോഹന്‍ലാലിന്‍റെ സരസവും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും മൂവ്‌മെന്‍റ്സിലെ ചടുലതയുമാണ് ചിത്രത്തെ ഗംഭീര എന്‍റര്‍ടെയ്‌നറാക്കുന്നത്.

സീരിയല്‍ കില്ലറൊക്കെയുള്ള ഇത്തരം സൈക്കോളജിക്കല്‍ ത്രില്ലറുകള്‍ സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഇവിടെ കഥ മാറുകയാണ്. ചന്ദ്രശേഖരനായുള്ള മോഹന്‍ലാലിന്‍റെ മാനറിസങ്ങള്‍ മാസിനും പ്രിയങ്കരമാകുന്നു. വളരെ പക്വതയാര്‍ന്ന അഭിനയവൈഭവമാണ് ലാല്‍ കാഴ്ച വച്ചിരിക്കുന്നത്. പ്രായത്തിനൊത്ത കഥാപാത്രത്തിലൂടെ ലാല്‍ ചുവടുമാറ്റത്തിന്‍റെ സൂചനയാണ് നല്‍കുന്നത്. ആകെ നരച്ച്, പത്തുപന്ത്രണ്ട് വയസുള്ള ഒരു പെണ്‍കുട്ടിയുടെ അച്ഛനായി സൂപ്പര്‍താരത്തെ കണ്ടപ്പോള്‍ വലിയ വ്യത്യസ്തത. സിറ്റി പൊലീസ് കമ്മീഷണര്‍ സൂസന്‍ ഇടയ്ക്ക് പ്രകോപിപ്പിച്ചപ്പോള്‍ ചന്ദ്രശേഖരന്‍ പറയുന്നുണ്ട് - എന്‍റെ റോള്‍, അത് എനിക്ക് മാത്രമേ ചെയ്യാനാകൂ എന്ന് എല്ലാവര്‍ക്കുമറിയാം. ശരിയാണ് ലാല്‍, ചന്ദ്രശേഖരന്‍ എന്ന ഈ ബുദ്ധിരാക്ഷസനെ മറ്റാര്‍ക്ക് ഇത്രയും ഗംഭീരമായി പകര്‍ത്താനാകും?

ഡയലോഗ് ഡെലിവറിയിലും ലുക്കിലുമെല്ലാം ഒരു ക്ലാസ് ടച്ച് നല്‍കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ ടെം‌പോ അതേ രീതിയില്‍ നിലനിര്‍ത്താന്‍ മോഹന്‍ലാല്‍ നല്‍കിയ സംഭാവന വളരെ വലുതാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം തന്നെയാണ് ഗ്രാന്‍റ്‌മാസ്റ്റര്‍!

WEBDUNIA|
അടുത്ത പേജില്‍ - ആരാണ് കൊലപാതകി?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :