ഗ്രാന്‍റ്‌മാസ്റ്റര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ഒരു ചതുരംഗക്കളിയുടെ ചടുലതയാണ് ഗ്രാന്‍റ്‌മാസ്റ്ററിന്. എതിരാളിയായ കൊലയാളി തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടത്തുന്നു. അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ചന്ദ്രശേഖരന്‍ കൊലയാളിക്ക് പിന്നാലെ. വഴിതെറ്റിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ചന്ദ്രശേഖരന് മുന്നിലേക്ക് വരുന്നു. പക്ഷേ അയാള്‍ നടത്തുന്നത് ശരിയായ നീക്കം തന്നെ.

രണ്ട് കൊലപാതകങ്ങള്‍ കഴിഞ്ഞപ്പോള്‍ ചന്ദ്രശേഖരന് ബോധ്യമാകുന്നു - കൊലയാളി തന്നെ എന്തിനാണ് ഈ കേസിലേക്ക് ബോധപൂര്‍വം നയിച്ചതെന്ന്. ഈ കൊലപാതകങ്ങള്‍ക്ക് തന്‍റെ വ്യക്തിജീവിതവുമായി വലിയ ബന്ധമുണ്ടെന്ന്. കൊലയാളിക്ക് പിന്നാലെയുള്ള അയാളുടെ സഞ്ചാരത്തിന് അതോടെ വേഗത കൂടുന്നു. അധികം വൈകാതെ മൂന്നാമതും കൊലപാതകം നടക്കുന്നു. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ A, B, C എന്നിങ്ങനെയുള്ള അക്ഷരങ്ങളില്‍ പേര് ആരംഭിക്കുന്നവരെയാണ് കൊലപാതകി വകവരുത്തുന്നത്.

അപ്പോള്‍ ചന്ദ്രശേഖരന് ബോധ്യമാകുന്നു - കൊലയാളിയുടെ അടുത്ത ഇര തന്‍റെ മുന്‍‌ഭാര്യയാണെന്ന്. അതോടെ അന്തിമ കളിക്കായി ചന്ദ്രശേഖരന്‍ തയ്യാറെടുക്കുന്നു.

WEBDUNIA|
അടുത്ത പേജില്‍ - D for Deepthi!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :