കോബ്ര രസിപ്പിക്കുന്നില്ല, പതിവ് കളികള്‍ തന്നെ!

ഷോണ അയ്യര്‍

PRO
റാംജിറാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല - സിദ്ദിക്കുമായി ചേര്‍ന്ന് ലാല്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. നിര്‍മ്മാതാവായപ്പോഴും ഒട്ടേറെ ഹിറ്റുകള്‍. പിന്നീട് ഒറ്റയ്ക്ക് സംവിധാനം ചെയ്തപ്പോള്‍ ‘2 ഹരിഹര്‍ നഗര്‍’ മെഗാഹിറ്റ്.

എന്ന ചിത്രത്തിലെത്തുമ്പോള്‍ ഹിറ്റുകളുടെ രാജാവായ ലാലിന് ചുവടുപിഴയ്ക്കുന്നതാണ് കാണുന്നത്. ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍, ടൂര്‍ണമെന്‍റ് എന്നീ സിനിമകളില്‍ സംഭവിച്ച പിഴവുകള്‍ കോബ്രയിലും ആവര്‍ത്തിക്കുകയാണ്. ആവര്‍ത്തനവിരസമായ കോമഡി ആവശ്യത്തിനും അനാവശ്യത്തിനും തിരുകിക്കയറ്റി ബോറടിപ്പിക്കുന്ന കാഴ്ച തുടരുന്നു.

WEBDUNIA|
നല്ല ഫാസ്റ്റായി കഥ പറഞ്ഞുപോകാന്‍ ലാല്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ലൂപ്‌ഹോളുകള്‍ ഏറെയുള്ള തിരക്കഥയും അവിശ്വസനീയമായ ചില കഥാ സന്ദര്‍ഭങ്ങളും കോബ്രയ്ക്ക് ദോഷം ചെയ്തു എന്ന് പറയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :