എന്റെ ജാഡ വെറും പ്രതിരോധതന്ത്രം മാത്രം: മമ്മൂട്ടി

WEBDUNIA|
PRO
PRO
നടന്‍ മമ്മൂട്ടി അഹങ്കാരിയും ധിക്കാരിയുമൊക്കെയാണെന്നുള്ള ആരോപണങ്ങള്‍ പലരും പലവട്ടം ഉന്നയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ജാഡ, ലൊക്കേഷനില്‍ തനിക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുന്നവരെ അദ്ദേഹം ‘കൈകാര്യം’ ചെയ്യുന്ന രീതികള്‍ എന്നുതുടങ്ങി നിരവധി കഥകള്‍ പ്രചരിക്കുന്നുമുണ്ട്.

എന്നാല്‍ താന്‍ അഹങ്കാരവും ജാഡയും കാണിക്കുന്നതിന്റെ കാരണങ്ങള്‍ മമ്മൂട്ടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. താന്റെ വെറും പ്രതിരോധതന്ത്രം മാത്രമാണ് എന്നാണ് മമ്മൂട്ടി വ്യക്തമാക്കുന്നത്. താന്‍ കാണിക്കുന്ന അഹങ്കാരം ജനങ്ങള്‍ നല്‍കുന്ന സ്നേഹത്തിന്റെ അഹങ്കാരം മാത്രമാ‍ണ്, അതേ തനിക്കുള്ളൂ എന്നും മമ്മൂട്ടി വിശദമാക്കുന്നു.

അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളജില്‍ ഒരു ഉത്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :