കോബ്ര രസിപ്പിക്കുന്നില്ല, പതിവ് കളികള്‍ തന്നെ!

ഷോണ അയ്യര്‍

PRO
ശുദ്ധസുന്ദരമായ കഥകള്‍ പറഞ്ഞ് മറ്റുനാടുകളിലെ സിനിമാക്കാരെ പോലും അമ്പരപ്പിച്ച പാരമ്പര്യമാണ് മലയാള സിനിമയ്ക്കുള്ളത്. പത്മരാജന്‍ മുന്നില്‍ നിന്നു നയിച്ച സിനിമാ ലെഗസി. എന്നാല്‍ പോലെയുള്ള സിനിമകള്‍ കഥയില്ലായ്മയുടെ വിഷമാവസ്ഥ ശരിക്കും അനുഭവിപ്പിക്കുന്നു.

തൊമ്മനും മക്കളും, തെങ്കാശിപ്പട്ടണം ഒക്കെ കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് അതില്‍ നിന്ന് വേറിട്ടതോ അതിലും മികച്ചതോ ആയ ഒന്നും നല്‍കാന്‍ കോബ്രയ്ക്ക് കഴിയുന്നില്ല. ജനിച്ചയുടന്‍ അനാഥരായി മാറിയവരാണ് കോബ്ര(കോ ബ്രദേഴ്സ്) - രാജയും കരിയും. ഇവര്‍ ഇരട്ടക്കുട്ടികളാണ്. കോലാലം‌പൂരിലെ ആശുപത്രിയില്‍ ഇവര്‍ ജനിച്ചയുടെ ഒരു തീവ്രവാദി ആക്രമണത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെടുന്നു. ബഹളത്തിനിടയ്ക്ക് ഇവരില്‍ ഒരു കുട്ടി മാറിപ്പോയതാണത്രെ.

എന്തായാലും ഗുണ്ടായിസവും തമ്മില്‍ തല്ലുമൊക്കെയായി അവര്‍ വളര്‍ന്നു. ‘കോ’ എന്ന് തുടങ്ങുന്ന പേരുള്ള സ്ഥലങ്ങളില്‍ മാത്രം ഇവര്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇരട്ട സഹോദരിമാരെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് ശപഥം ചെയ്യുന്നു. കല്യാണമൊന്നും ശരിയാകാതെ നില്‍ക്കുന്ന അവര്‍ക്ക് പെട്ടെന്നൊരു വിവാഹം റെഡിയാകുന്നു. കല്യാണത്തിന്‍റെയന്ന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ മൂലം അവര്‍ നാടുവിട്ടു. നേരെയെത്തുന്നത് കോയമ്പത്തൂരിലാണ്. അവിടെ....

...അവിടെ ജോണ്‍ സാമുവലിന്‍റെ ‍(ലാലു അലക്സ്) വീട്ടില്‍ താമസിക്കാനെത്തുന്നതോടെ ഇവരുടെ ജീവിതം മാറുന്നു. ജോണ്‍ സാമുവല്‍ പഴയ പണക്കാരന്‍. ആശുപത്രിയുടമ. ഇപ്പോള്‍ പൊട്ടി പാളീസായി നില്‍ക്കുന്നു. അയാളുടെ ആശുപത്രി ബാബു ആന്‍റണി ഏറ്റെടുത്ത് നടത്തുന്നു. അതിന്‍റെ മറവില്‍ ചില ഇല്ലീഗല്‍ സംഭവങ്ങള്‍ നടത്തുന്നു. അവിടേയ്ക്കാണ് രാജയും കരിയും എത്തുന്നത്.

ജോണിന്‍റെ ഇരട്ടകളായ പെണ്‍‌മക്കളെ - പത്മപ്രിയയും കനിഹയും - വിവാഹം കഴിക്കാന്‍ രാജയും കരിയും തീരുമാനിക്കുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

രണ്ടാം പകുതിയിലെ മിസ്റ്ററിയൊക്കെ പ്രേക്ഷകന് വിരസതയുണ്ടാക്കുന്നു. സിനിമ തീരുമ്പോള്‍ ‘മറ്റൊരു സാധാരണ സിനിമ കണ്ടു’ എന്ന മുഖഭാവത്തോടെ പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങുന്നു.

WEBDUNIA|
അടുത്ത പേജില്‍ - മമ്മൂട്ടിക്ക് ഇവിടെയും രക്ഷയില്ല



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :