മിസ്റ്റര്‍ ഫ്രോഡ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

യാത്രി ജെസെന്‍| Last Updated: ശനി, 17 മെയ് 2014 (16:30 IST)
മിസ്റ്റര്‍ ഫ്രോഡില്‍ ഒരു ഹിസ് ഹൈനസ് അബ്‌ദുള്ള മറഞ്ഞിരിക്കുന്നുണ്ട് എന്ന് സൂക്ഷ്‌മമായി പരിശോധിച്ചാല്‍ കണ്ടെത്താനാകും. സമാനമായ സാഹചര്യങ്ങള്‍ അനവധി. ഇവിടെ നിധി കൊള്ളയടിക്കാന്‍ കൊട്ടാരത്തിലെത്തുന്ന നായകന്‍. അബ്‌ദുള്ളയില്‍ രാജാവിനെ കൊലപ്പെടുത്താനെത്തുന്ന നായകന്‍. അബ്ദുള്ളയിലേതുപോലെ സമ്പത്തില്‍ മാത്രം കണ്ണുവച്ച് കുറച്ച് കുടുംബാംഗങ്ങള്‍. രാജാവിന്‍റെ വളര്‍ത്തുമകളായിരുന്നു അബ്ദുള്ളയിലെ നായികയെങ്കില്‍ ഫ്രോഡിലും ഒരു വളര്‍ത്തുമകള്‍ തന്നെ നായിക. അവളുടെ സെന്‍റിമെന്‍റ്സൊന്നും ഒട്ടും വര്‍ക്കൌട്ടായിട്ടില്ലെന്നുമാത്രം. ഭൂതകാലത്തിലെങ്ങോ അവളെ രക്ഷപ്പെടുത്താമായിരുന്ന ഒരു സാഹചര്യത്തെക്കുറിച്ചുള്ള കുറ്റബോധമൊക്കെ കണ്ടപ്പോള്‍ ചിരിയാണ് വന്നത്. 
 
സിനിമ ഏതെങ്കിലും രീതിയില്‍ നമ്മുടെ മനസിനെ സ്പര്‍ശിക്കുന്നതാവണം. ഒന്നുകില്‍ ചിരിപ്പിക്കണം. അല്ലെങ്കില്‍ ദുഃഖിപ്പിക്കണം. അല്ലെങ്കില്‍ ത്രില്ലടിപ്പിക്കണം. ഈ വിധ വികാരങ്ങളൊന്നും ജനിപ്പിക്കാതെ, വെറുതെ കുറേ ദൃശ്യങ്ങള്‍ മാത്രമായി സിനിമ മാറുന്നത് വലിയ ദുരന്തമാണ്. അങ്ങനെയൊരു ദുരന്തമാണ് മിസ്റ്റര്‍ ഫ്രോഡിന്‍റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.
 
പാട്ടുകള്‍ ആദ്യം ടി വിയില്‍ കണ്ടപ്പോള്‍ കൊള്ളാമല്ലോ എന്ന് തോന്നിയിരുന്നു. എന്നാല്‍ അവ സിനിമയുമായി ചേര്‍ന്നുകണ്ടപ്പോള്‍ ഒരു ഫീലും ഉണ്ടായില്ല. സിനിമയുടെ ജീവനില്ലായ്മ പാട്ടുകളെയും ബാധിച്ചതാവാം. ആദ്യത്തേതൊഴികെ മറ്റ് രണ്ട് പാട്ടുരംഗങ്ങളില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം ഇടിച്ചുകയറി വരുന്നതാണ്. എന്തിന്‍റെ ആവശ്യത്തിന്? നായകന്‍ പാട്ടുകാരനോ സകലകലാവല്ലഭനോ ഒക്കെയായിരിക്കുന്നതും പഴയ സ്റ്റൈലാണ്, അല്ലാതെ ഒരുപാട് ഡയലോഗ് പറയുന്നത് മാത്രമല്ല പഴഞ്ചന്‍!
 
അടുത്ത പേജില്‍ - മോഹന്‍ലാല്‍ പോലും ഇം‌പ്രസ് ചെയ്തില്ല!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :