യാത്രി ജെസെന്‍|
Last Updated:
ശനി, 17 മെയ് 2014 (16:30 IST)
സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങള്‍, പ്രത്യേകിച്ചും വളരെ സെന്‍സേഷണലായവ, ഇതാദ്യമല്ല ബി ഉണ്ണികൃഷ്ണന് സിനിമയാക്കുന്നത്. ‘ത്രില്ലര്‍’ എന്ന സിനിമ അങ്ങനെയൊന്നായിരുന്നു. നമ്മള് ദിവസവും രാവിലെ വായിക്കുന്ന പത്രവാര്‍ത്തകളെല്ലാം ചേര്‍ത്തുവച്ചതുപോലെ ഒരു ചിത്രമായിരുന്നു അത്. എങ്കിലും അത് കണ്ടിരിക്കാന്‍ ഒരു രസമുണ്ടായിരുന്നു. ഇവിടെ രസമല്ല, പലപ്പോഴും വിരസതയാണ് തോന്നിയത്.
പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോഴും നമ്മുടെ മാധ്യമങ്ങളില്‍ നിന്ന് അകന്നിട്ടില്ല. ആരോപണങ്ങളും കണ്ടെത്തലുകളും വെളിപ്പെടുത്തലുകളുമായി അത് കൂടെത്തന്നെയുണ്ട്. ആ നിധിയുടെ മൂല്യനിര്‍ണയവും അതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും അതില്‍ പലതും നഷ്ടപ്പെട്ടു എന്നും ഡ്യൂപ്ലിക്കേറ്റ് വച്ചു എന്നുമൊക്കെയുള്ള ആരോപണങ്ങളും ദിനംപ്രതി അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. ഇതൊക്കെത്തന്നെയാണ് മിസ്റ്റര്‍ ഫ്രോഡിന്റെ പ്രമേയമായി ബി ഉണ്ണികൃഷ്ണന് സ്വീകരിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മിസ്റ്റര്‍ ഫ്രോഡ് ഒരു വലിയ കള്ളനാണ്. ഓരോ മിഷനും അയാള്‍ക്ക് ഓരോ പേരുകള്‍. കക്ഷിയുടെ ഇന്ഡ്രൊഡക്ഷന് ഒരു ഗായകനായാണ്. ജോണ്‍ എന്ന് തുടങ്ങുന്ന ഒരു പേരാണ് അപ്പോള്‍ അയാള്‍ക്ക്. ഫുള്‍ നെയിം ഇപ്പോള്‍ നാവില്‍ വരുന്നില്ല. ഒരു മലയാളി ബിസിനസ്മാന്റെ(സത്താര്‍) മകളുടെ കല്യാണാഘോഷത്തിന് മാറ്റ് കൂട്ടുന്ന സംഗീത പരിപാടിക്കായാണ് ജോണ്‍ എത്തുന്നത്. പാട്ടൊക്കെ പാടിക്കഴിഞ്ഞ് ബിസിനസുകാരന് സൂക്ഷിച്ച 100 കോടി രൂപയും കൊള്ളയടിച്ചാണ് നായകന് സ്ഥലം വിടുന്നത്!
അടുത്ത പേജില്‍ - കഥയില്ല, ലോജിക്ക് തീരെയില്ല!