നവാഗതനായ സീനു മുരുക്കുമ്പുഴയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ട്രെയിന്‍ കഥാപാത്രമായി വന്നിട്ടുള്ള മുന്‍കാലസിനിമകളിലെ ദൃശ്യങ്ങള്‍ ഒന്നും വിട്ടുപോകാതെ സിനു ഈ ജയരാജ് ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്. പലതവണ കൂകിപ്പായുന്ന ട്രെയിനുകള്‍. റയില്‍ പാളത്തില്‍ നിന്ന് മുകളിലേയ്ക്കുള്ള ടെയിനിന്റെ ദൃശ്യങ്ങള്‍. അങ്ങനെ എല്ലാം. ഒരു ട്രാക്ക് ഗായകന്റെ കഥാപാത്രം ഉണ്ടായിട്ട് പോലും സംഗീതവിഭാഗത്തിനും കാര്യമായിട്ട് ഒന്നും ചെയ്യാനായില്ല. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക് അവതരിപ്പിക്കുന്ന പാട്ടിന്റെ ഈണം പാലേരി മാണിക്യത്തിലെ ഗാനത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീനിവാസ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |