തട്ടത്തിന്‍ മറയത്ത് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ ക്ലൈമാക്സിലേക്കുള്ള കത്തിക്കയറ്റമോ ഒന്നും തട്ടത്തിന്‍ മറയത്തിലില്ല. വളരെ സ്വാഭാവികമായ കഥാവളര്‍ച്ചയാണുള്ളത്. അതുകൊണ്ടുതന്നെ ‘പ്രെഡിക്ടബിള്‍’ എന്ന ആരോപണം ഉയരാനും സാധ്യതയുണ്ട്. എന്നാല്‍ ഈ സ്വാഭാവിക മുന്നേറ്റം തന്നെയാണ് ചിത്രത്തിന്‍റെ മേന്‍‌മയും.

ഇതൊരു ന്യൂ ജനറേഷന്‍ സിനിമയാണോ? നിലവിലുള്ള കണ്‍സെപ്ട് അനുസരിച്ച് തീര്‍ത്തും അല്ല. ഇതില്‍ അവിഹിതമില്ല, ‘എഫ്’ വേര്‍ഡ്സിന്‍റെ പ്രയോഗമില്ല, നഗരജീവിതത്തിന്‍റെ യാന്ത്രികതയുമില്ല. അനിയത്തിപ്രാവിന്‍റെ ജനുസില്‍ പെടുത്താവുന്ന ഒരു സാധാരണ ചിത്രമാണ്. ന്യൂ ജനറേഷന്‍ സിനിമ മാത്രമേ ദഹിക്കുള്ളൂ എന്ന് നിര്‍ബന്ധമുള്ളവര്‍ തട്ടത്തിന്‍ മറയത്ത് കളിക്കുന്ന തിയേറ്ററില്‍ നിന്ന് അകന്നുനില്‍ക്കുക. ഇതൊരു സ്മോള്‍ ടൌണ്‍ ലൌ സ്റ്റോറിയാണ്. ആ ചിന്തയോടെ തിയേറ്ററിലെത്തിയാല്‍ മനസ് നിറച്ച് തിരിച്ചുപോരാം.

അബ്ദുള്‍ റഹ്‌മാന്‍ എന്ന കഥാപാത്രമായി ശ്രീനിവാസന്‍റെ സാന്നിധ്യം ചിത്രത്തിലുണ്ട്. ശ്രീനിയുടെയും മുകേഷിന്‍റെയും നിര്‍മ്മാണക്കമ്പനിയായ ലൂമിയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്. ലാല്‍ ജോസാണ് വിതരണം.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
ചിരിച്ചുകളിച്ചുള്ള ആദ്യപകുതി. രണ്ടാം പകുതി കുറച്ച് ഗൌരവത്തിലായി. വളരെ ദൈര്‍ഘ്യം കുറഞ്ഞ രണ്ടാം പകുതിയാണ്. പടം പെട്ടെന്ന് തീര്‍ന്നു എന്ന തോന്നലുണ്ടാക്കും. ഉസ്താദ് ഹോട്ടലിന് ശേഷം സംതൃപ്തമായ മനസും ചുണ്ടില്‍ പുഞ്ചിരിയുമായി പ്രേക്ഷകരെ തിയേറ്ററില്‍ നിന്ന് യാത്രയാക്കുന്ന സിനിമയാണ് തട്ടത്തിന്‍ മറയത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :