ഉസ്താദ് ഹോട്ടല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
നമ്മുടെ യുവജനങ്ങള്‍ നിലപാടുകളെടുക്കുന്നതില്‍ പരാജയപ്പെടുകയാണ് പലപ്പോഴും. കൃത്യമായ ഒരു സ്റ്റാന്‍ഡ് ഒന്നിനുമില്ല. അല്ലെങ്കില്‍ കൃത്യമായ കാഴ്ചപ്പാടില്ലാത്തതിന്‍റെ കുഴപ്പം. ലണ്ടനില്‍ ഒരു ഇംഗ്ലീഷുകാരിയുമായി ജീവിതം സ്വപ്നം കണ്ടാണ് ഫൈസി ഇന്ത്യയിലേക്ക് വരുന്നത്. അവന്‍ തീര്‍ത്തും നിഷ്കളങ്കനാണ്. ആ ഇംഗ്ലീഷുകാരി അവന്‍റെ അസാന്നിധ്യത്തില്‍ മറ്റൊരുത്തനെ സ്വീകരിക്കുമ്പോള്‍ അവന്‍ അസ്വസ്ഥനാകുന്നു.

പുതിയ തലമുറയിലെ ഏതൊരു ചെറുപ്പക്കാരനെയും പോലെ ഫൈസിയും സ്വാര്‍ത്ഥനാണ്. ഉപ്പൂപ്പ ഹൃദയാഘാതം വന്ന് കിടക്കുമ്പോള്‍ അവന്‍ ഷാഹിനയോട് പറയുന്നത് - “ഉപ്പൂപ്പ ഇനി എന്നെ ഇവിടെ പിടിച്ചുനിര്‍ത്തുമോന്നാ പേടി. ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗിന് പറ്റിയ സമയമാണല്ലോ” എന്നാണ്. തന്‍റെ മാത്രം ജീവിതത്തെക്കുറിച്ച്, തനിക്കുണ്ടാകുന്ന ലാഭങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു യുവാവിനെ ജീവിതത്തിന്‍റെ കയ്പുള്ള വശങ്ങള്‍ പഠിപ്പിച്ചെടുക്കുന്നതിന്‍റെ കഥയാണ് ഉസ്താദ് ഹോട്ടല്‍.

രണ്ട് കോമ്പിനേഷനുകളാണ് ഈ സിനിമയുടെ ഹൈലൈറ്റുകള്‍. ഒന്ന്, തിലകനും ദുല്‍ക്കര്‍ സല്‍മാനും. രണ്ട്, നിത്യാ മേനോനും ദുല്‍ക്കര്‍ സല്‍മാനും. ഈ രണ്ട് കോമ്പിനേഷനുകളുടെ വശ്യതയാണ് ഉസ്താദ് ഹോട്ടലിന്‍റെ ഉപ്പും എരിവും. ഉപ്പൂപ്പയെപ്പോലെ ‘മറ്റൊരുത്തന്‍റെ പെണ്ണിനെ’ കവര്‍ന്നെടുത്ത് ഫൈസിയും ജീവിതം തുടങ്ങുമ്പോള്‍ അവിടെ പുതിയ തലമുറ പഴയ കഥ ആവര്‍ത്തിക്കുകയാണ്. ഫൈസിയിലൂടെ ഉസ്താദ് ഹോട്ടലിന് പുതുജീവന്‍ ലഭിക്കുമ്പോള്‍ പ്രേക്ഷകര്‍ ആശ്വസിക്കുന്നു. അവര്‍ ആഗ്രഹിച്ചത് അതാണ്. അതുമാത്രമാണ്. അതുമാത്രമാണ് ശരിയും.

WEBDUNIA|
അടുത്ത പേജില്‍ - ഷാഹിനയെന്ന പെണ്ണും ഫൈസിയെന്ന ചെക്കനും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :