1. വിനോദം
  2. സിനിമ
  3. അണിയറ
  4. VIKRAM movie

കമല്‍ഹാസനൊപ്പം നരേന്‍, 'വിക്രം' ചിത്രീകരണം പുരോഗമിക്കുന്നു

നരേന്‍
മലയാളത്തിനു പുറമേ തമിഴ്സിനിമാലോകത്തും ഒരുപാട് ആരാധകരുള്ള നടനാണ് നരേന്‍. താരത്തിന്റെ പുതിയ ചിത്രങ്ങളില്‍ ഒന്നാണ് വിക്രം. കമല്‍ ഹാസനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നതിന്റെ ത്രില്ലിലാണ് നടന്‍. പുതിയ ലൊക്കേഷന്‍ ചിത്രം നരേന്‍ പങ്കുവെച്ചു. സിനിമയിലെ ഇരുവരുടെയും രൂപം വ്യക്തമാക്കുന്നതായിരുന്നു പുറത്തു വന്ന ഫോട്ടോ. 
 
 ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കമല്‍ ഹാസന്റെ 232 ചിത്രമാണ് വിക്രം.ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. നേരത്തെ ലോകേഷ് സംവിധാനം ചെയ്ത കൈതി എന്ന സിനിമയിലും നരേന്‍ അഭിനയിച്ചിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Narain Ram (@narainraam)

66-കാരനായ കമല്‍ ഹാസന്‍ 'വിക്രം'ല്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരന്റെ വേഷത്തില്‍ കമല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പൂര്‍ണ്ണ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രം.ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവ് മാസ്റ്റേഴ്‌സ് വിക്രമിലെ സ്റ്റണ്ട് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു. രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ജനപ്രിയനായകന്‍ ചിരിപ്പിച്ചു തുടങ്ങി, ദിലീപ്-റാഫി ചിത്രം ഒരുങ്ങുന്നു