അനുബന്ധ വാര്‍ത്തകള്‍
- സിജു വില്‍സന്റെ ശ്രീകൃഷ്ണനെ കാണാനില്ല, രസകരമായ ട്രെയിലറുമായി 'ഇന്നുമുതല്‍' !
- ഇന്നോളം കാണാത്ത രൂപത്തില്‍ സിജു വില്‍സണ്‍, വരയന്റെ രണ്ടാമത്തെ മുഖം വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍
- ഇതാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' ടീം, ലൊക്കേഷന്‍ വിശേഷങ്ങളുമായി സിജു വില്‍സണ്‍
- വൈദികനായി സിജു വില്‍സണ്‍,'വരയന്‍' റിലീസ് പ്രഖ്യാപിച്ചു
- സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം, 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്' പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്
'നന്മമരമല്ല വരയന്‍'; സിജു വില്‍സണ്‍ ചിത്രത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പുറത്ത് !
ഇതുവരെ കാണാത്ത വ്യത്യസ്തമായ രൂപത്തില്‍ സിജു വില്‍സണ്‍ എത്തുന്ന ചിത്രമാണ് വരയന്‍.വൈദികന്റെ വേഷത്തിലാണ് നടന്‍ സിനിമയിലെത്തുന്നത്. ഇപ്പോളിതാ സിനിമയെക്കുറിച്ച് ഒരു സൂചന നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
നന്മമരമല്ല വരയന്‍, പ്രേക്ഷകനെ രസിപ്പിക്കാനും ത്രസിപ്പിക്കാനും എത്തുന്ന അച്ചന്‍ കഥാപാത്രമാണ് ചിത്രത്തിലേത്, ബാക്കിയുള്ള വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരുന്ന ഗാനങ്ങളും ട്രെയിലറും നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.മെയ് 28 ന് സിനിമ തിയേറ്ററിലെത്തും.
ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം സത്യം സിനിമാസ് നിര്‍മ്മിക്കുന്നു.