ഇന്നോളം കാണാത്ത രൂപത്തില്‍ സിജു വില്‍സണ്‍, വരയന്റെ രണ്ടാമത്തെ മുഖം വെളിപ്പെടുത്തി അണിയറ പ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (08:51 IST)

ഇതുവരെ കാണാത്ത വ്യത്യസ്തമായ രൂപത്തില്‍ സിജു വില്‍സണ്‍ എത്തുന്ന ചിത്രമാണ് വരയന്‍. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. ഒപ്പം ഈ സിനിമയിലെ ഒരു കഥാപാത്രത്തെ കൂടി നടന്‍ പരിചയപ്പെടുത്തി. വരയനില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്ന ടൈഗര്‍ എന്ന വളര്‍ത്തു നായയും പോസ്റ്ററില്‍ കാണാം. ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ ചിത്രത്തിലുടനീളം ഉണ്ടാകും.മെയ് 28 ന് സിനിമ തിയേറ്ററിലെത്തും.

ഹാസ്യത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമായിരിക്കുമിത്.നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സത്യം സിനിമാസ് ചിത്രം നിര്‍മ്മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :