ദിവസങ്ങൾക്ക് മുൻപ് വാക്‌സിൻ സ്വീകരിച്ചു, പിന്നാലെ കൊവിഡ് പോസിറ്റീവായി നഗ്‌മ

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (19:33 IST)
നടിയും രാഷ്ട്രീയപ്രവർത്തകയുമായ നഗ്മക്ക് കൊവിഡ് പോസിറ്റീവ്. കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായതെന്ന് നഗ്മ ട്വിറ്ററിലൂടെ അറിയിച്ചു.

ദിവസങ്ങൾക്ക് മുൻപ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന പരിശോധനയിൽ കൊവിഡ് പോസിറ്റീവായി. അതുകൊണ്ട് വീട്ടിൽ ക്വാറന്റൈനിലാണ്. വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കു. ഒരിക്കലും അലംഭാവം കാണിക്കരുത് സുരക്ഷിതരായി ഇരിക്കൂ. എന്നാണ് നഗ്മയുടെ ട്വീറ്റ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :