1. വിനോദം
  2. സിനിമ
  3. അണിയറ
  4. Valimai motion poster

'വലിമൈ' മോഷന്‍ പോസ്റ്ററിന് വന്‍ വരവേല്‍പ്പ്, 4 മില്യണ്‍ കാഴ്ചക്കാരിലേക്ക്

അജിത്ത്
അജിത്തിന്റെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. കഴിഞ്ഞ ദിവസം എത്തിയ 'വലിമൈ' മോഷന്‍ പോസ്റ്റര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്. പുറത്തുവന്ന് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ 3.8 മില്യണ്‍ കാഴ്ചക്കാര്‍ 'വലിമൈ' മോഷന്‍ പോസ്റ്റര്‍ കണ്ടുകഴിഞ്ഞു.
'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങളും ഉണ്ട്.ബൈക്ക് സ്റ്റണ്ടും ചെയ്യുന്നുണ്ടെന്ന വ്യക്തമായ സൂചന പോസ്റ്റര്‍ നല്‍കി.ഒരു പൊലീസ് ത്രില്ലര്‍ ആകാന്‍ സാധ്യതയുള്ള ചിത്രത്തില്‍ ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.
അടുത്ത ലേഖനം
ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ 'അച്ചന്മാരെ' ഉള്‍പ്പെടെ എതിര്‍ക്കണം:ജൂഡ് ആന്റണി ജോസഫ്