സിബിസിഐഡി ഉദ്യോഗസ്ഥനായി അജിത്ത്, 'വലിമൈ' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ജൂണ്‍ 2021 (17:25 IST)

അജിത്തിന്റെ 'വലിമൈ' ഷൂട്ടിംഗ് ഏറെക്കുറെ പൂര്‍ത്തിയായി. ഏകദേശം രണ്ട് വര്‍ഷത്തോളമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട്. ഇതുവരെയും നിര്‍മ്മാതാക്കള്‍ ഫസ്റ്റ് ലുക്കോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഇപ്പോഴിതാ നടന്റെ ക്യാരക്ടറിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.

ചിത്രത്തില്‍ ക്രൈം-ബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിബിസിഐഡി) ഉദ്യോഗസ്ഥനായി താരം അഭിനയിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഈശ്വര മൂര്‍ത്തി എന്നാണ് പേര്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'വലിമൈ' ഒരു ആക്ഷന്‍ പായ്ക്ക്ഡ് മാസ് എന്റര്‍ടെയ്നറാണ്. സിനിമയുടെ ഷൂട്ടിംഗ് ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. നിലവിലെ സാഹചര്യം ശരിയായാല്‍ ഉടന്‍ ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിക്കും. വിദേശത്ത് ആയിരിക്കും ചിത്രീകരണം. ഹിന്ദി റിലീസ് കൂടിയുള്ള അജിത്തിന്റെ ആദ്യത്തെ പാന്‍-ഇന്ത്യന്‍ ചിത്രമായിരിക്കും
വലിമൈ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :