'വലിമൈ' ഫസ്റ്റ് ലുക്ക് ജൂലൈ 15ന്, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ജൂലൈ 2021 (17:19 IST)

അജിത്തിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് കോളിവുഡില്‍ നിന്ന് വരുന്നത്. സിനിമയുടെ പോസ്റ്ററുകളോ ലൊക്കേഷന്‍ ചിത്രങ്ങളോ ഒന്നും തന്നെ ഇതുവരെയും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ നിന്ന് അപ്ഡേറ്റ് ഉടന്‍ തന്നെയുണ്ടാകും.ജൂലൈ 15 ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രീ-ബിസിനസില്‍ 200 കോടി വലിമൈ നേടി എന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ജോണ്‍ എബ്രഹാം അതിഥി വേഷത്തില്‍ എത്തും എന്നും കേള്‍ക്കുന്നു.റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റുകള്‍ വൈകാതെ തന്നെ പുറത്തുവരും.


എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറാണ് നിര്‍മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :