അനുബന്ധ വാര്‍ത്തകള്‍
- ‘പിശാശ് 2’ൽ നായിക ആൻഡ്രിയ ജെർമിയ തന്നെ, ഷൂട്ടിംഗ് നവംബറിൽ
- 'MMmmm...'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി, ഞെട്ടിക്കുന്ന കഥ പറയാന്‍ ഐ എം വിജയൻ !
- കോബ്രയില്‍ വിക്രമിനെ വീഴ്ത്താന്‍ കയ്യിൽ തോക്കുമായി ഇർഫാൻ പത്താൻ !
- അജിത്തിന്റെ അടുത്ത ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലൻ !
- എറിഡയിൽ ഗ്ലാമറസ്സായി സംയുക്ത മേനോൻ, പോസ്റ്റർ പുറത്ത്
തനിനാടൻ ലുക്കിൽ ഉണ്ണി മുകുന്ദൻ, മേപ്പടിയാൻ ഒരുങ്ങുന്നു
ഉണ്ണി മുകുന്ദന്റെ ഷൂട്ടിംഗ് ആരംഭിച്ച പുതിയ ചിത്രമാണ് 'മേപ്പടിയാൻ'. ചിത്രീകരണം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആരാധകരുമായി പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മുണ്ടുടുത്ത് മുടി നീട്ടി വളർത്തി തനി നാടൻ ലുക്കിലാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്. ജയകൃഷ്ണൻ എന്നാണ് ഉണ്ണിമുകുന്ദന്റെ കഥാപാത്രത്തിൻറെ പേര്. സാധാരണക്കാരനായ ജയകൃഷ്ണൻ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.
ഇപ്പോഴിതാ മേപ്പടിയാനിലെ പുതിയ ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാസ്ക് ധരിച്ച്, ചൂട് നോക്കി, കൈകൾ സാനിറ്റൈസർ ചെയ്ത് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കടന്നുവരുന്ന നടൻറെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ഈരാറ്റുപേട്ടയിലും പാലായിലുമായാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്നത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ജു കുര്യൻ, വിജയ് ബാബു, മേജർ രവി, കലാഭവൻ ഷാജോൺ, ശ്രീജിത് രവി, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വിൽസൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. യുഎംഎഫിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ ചിത്രം നിർമ്മിക്കുന്നു. സിനിമ തീയേറ്റർ റിലീസ് ആയിരിക്കും.