രണ്ടും കല്‍പ്പിച്ച് സുരേഷ് ഗോപി, ലേലത്തിനും മുകളിലെത്തുമോ കാവല്‍ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2020 (09:48 IST)
അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. അദ്ദേഹത്തിൻറെ എന്ന
സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പുതിയ ലൊക്കേഷൻ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഇതിനോടകം തന്നെ ഹിറ്റായി മാറിയ ടീസറിലെ മാസ് ഡയലോഗും കുറിച്ചുകൊണ്ട് നടൻ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധേയമായി മാറി. പഴയ ആക്ഷൻ കിങ് വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

"ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും" - സുരേഷ് ഗോപി കുറിച്ചു.

പാലക്കാടും വണ്ടി പെരിയാറുമായി ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കാവലില്‍ സുരേഷ് ഗോപിക്കൊപ്പം രണ്‍‌ജി പണിക്കര്‍, സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രഹണം. ജോബി ജോര്‍ജാണ് നിര്‍മ്മാണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :