കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 28 ഒക്ടോബര്‍ 2020 (21:59 IST)
ഫുട്ബോൾ താരം
ഐ എം വിജയൻ നായകനായെത്തുന്ന 'MMmmm...' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടന്‍ ജയസൂര്യ റിലീസ് ചെയ്ത ചിത്രത്തിൻറെ പോസ്റ്റർ ശ്രദ്ധേയമാകുകയാണ്. ഈ ചിത്രം ഐ എം വിജയന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിജീഷ് മണിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. പ്രകാശ് വാടിക്കലിന്റെതാണ് തിരക്കഥ.
അന്തര്‍ദേശീയ തലത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള കലാകാരന്‍മാരും ഭാഗമാകുമെന്ന് സംവിധായകന്‍ പറഞ്ഞു. ജുബൈര്‍ മുഹമ്മദ് ആണ് സംഗീത സംവിധായകന്‍. പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകളിലേക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം.