കോബ്രയില്‍ വിക്രമിനെ വീഴ്‌ത്താന്‍ കയ്യിൽ തോക്കുമായി ഇർഫാൻ പത്താൻ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2020 (15:53 IST)
ഇർഫാൻ പത്താന്റെ മുപ്പത്താറാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിൻറെ വരാനിരിക്കുന്ന ചിത്രമായ കോബ്രയിലെ ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. ഫ്രഞ്ച് ഇന്റർപോൾ ഓഫീസർ അസ്ലാൻ യിൽമാസ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പോസ്റ്ററിൽ കാണാനാകുക. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രം വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്നുണ്ടെന്നാണ് വിവരം.

അതേസമയം ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായിട്ടില്ല. മാർച്ചിൽ റഷ്യയിൽ ചിത്രീകരണത്തിലെ തിരക്കിലായിരുന്നു ടീം. കൊറോണ വ്യാപനത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവെച്ച് ഷൂട്ടിംഗ് സംഘം ഇന്ത്യയിലേക്ക് തിരിച്ചെത്തി. നിലവിൽ ബാക്കിയുള്ള ഭാഗങ്ങൾ റഷ്യയുടെ സെറ്റിട്ട് ചെന്നൈയിൽ പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത് എന്നാണ് വിവരം. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ മുഴുവൻ ജോലികളും പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിക്രം, ഇർഫാൻ എന്നിവരെ കൂടാതെ കെ എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാലിനി, കനിക, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :