അനുബന്ധ വാര്‍ത്തകള്‍
- 'അടി കപ്യാരേ കൂട്ടമണി' തമിഴിലേക്ക്, റീമേക്ക് റിലീസിനൊരുങ്ങുന്നു
- 'മരക്കാറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം', അഭിനന്ദനങ്ങളുമായി നടന്‍ അശോക് സെല്വന്
- അവിവാഹിതയായ യുവതി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച സംഭവം; കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്
- പൃഥ്വിരാജിന്റെ കടുവയില്‍ അര്ജുന് അശോകനും, ചിത്രീകരണം പുരോഗമിക്കുന്നു
- ലൂസിഫറിന് ശേഷം മുരളി ഗോപിയുടെ തിരക്കഥ, പൃഥ്വിരാജ്-ഇന്ദ്രജിത്ത് ടീമിന്റെ 'തീര്‍പ്പ്' പൂര്‍ത്തിയായി
'അടി കപ്യാരേ കൂട്ടമണി' തമിഴ് റീമേക്കില്‍ ധ്യാന്‍ ശ്രീനിവാസന്റെ വേഷം അശോക് സെല്‍വന്, റിലീസിനൊരുങ്ങി 'ഹോസ്റ്റല്‍' !
2015 ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം 'അടി കപ്യാരേ കൂട്ടമണി' 'ഹോസ്റ്റല്‍' എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. അശോക് സെല്‍വന്‍, പ്രിയ ഭവാനി ശങ്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ബാനു പ്രസാദ് എന്ന കഥാപാത്രത്തെ അശോക് സെല്‍വനാണ് തമിഴില്‍ ചെയ്യുന്നത്. സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാകുമെന്നും നടന്‍ പറഞ്ഞു.
'എന്റെ അടുത്ത ചിത്രമായ 'ഹോസ്റ്റല്‍'ന്റെ ഫസ്റ്റ് ലുക്ക്. ഇതൊരു രസകരമായ കോമിക് കേപ്പര്‍ എന്റര്‍ടെയ്നറാണ്. ഉടന്‍തന്നെ നിങ്ങളെ കാണാന്‍ എത്തും'- അശോക് സെല്‍വന്‍ കുറിച്ചു.
അശോകന്‍ സെല്‍വന്‍, പ്രിയ എന്നിവരോടൊപ്പം സതീഷ്, നാസര്‍, മുനിഷ്‌കാന്ത് എന്നിവരാണ് തമിഴ് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സുമന്ത് രാധാകൃഷ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്.ട്രൈഡന്റ് ആര്‍ട്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.