'മരക്കാറിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം', അഭിനന്ദനങ്ങളുമായി നടന്‍ അശോക് സെല്‍വന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (11:05 IST)

മരക്കാറിന് മൂന്ന് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് തമിഴ് താരം അശോക് സെല്‍വന്‍. മുഴുവന്‍ ടീമിനും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. മാത്രമല്ല ഈ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്ന് നടന്‍ പറഞ്ഞു.

'എസ്, മരക്കാര്‍ മൂന്ന് ദേശീയ അവാര്‍ഡുകള്‍ നേടി.അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങള്‍ക്ക് സിനിമ കാണിക്കാനായി കാത്തിരിക്കാനാവില്ല. അഭിനന്ദനങ്ങള്‍ സിദ്ധാര്‍ത്ഥ പ്രിയദര്‍ശന്‍, സുജിത്ത് സുധാകരന്‍, പ്രിയദര്‍ശന്‍. മുഴുവന്‍ ടീമിനും എന്റെ സ്‌നേഹം.'- അശോക് സെല്‍വന്‍ കുറിച്ചു.

മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്‌പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങള്‍ നേടി.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം 2021 മെയ് 13ന് തീയേറ്ററുകളിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :