ലൂസിഫറിന് ശേഷം മുരളി ഗോപിയുടെ തിരക്കഥ, പൃഥ്വിരാജ്-ഇന്ദ്രജിത്ത് ടീമിന്റെ 'തീര്‍പ്പ്' പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (17:15 IST)

'കമ്മാരസംഭവം' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപി- രതീഷ് അമ്പാട്ട് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തീര്‍പ്പ്. 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.'വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്'- എന്ന ടാഗ്ലൈനൊടെ പുറത്തുവന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

സൈജു കുറുപ്പ്, ഇഷാ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നാണ് അറിയാന്‍ കഴിയുന്നത്.ഫ്രൈഡേഫിലിംസും വേര്‍ഡിക്ട് ആന്റ് ബിയോണ്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :