അനുബന്ധ വാര്‍ത്തകള്‍
- 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സിമ്പിള്‍ സിംപ്ലസ്റ്റായ വ്യക്തിയാണ് അജിത്ത്', മനസ്സ് തുറന്ന് 'വലിമൈ' വില്ലന്‍ നടന് കാര്‍ത്തികേയ
- കാര്‍ത്തിക് സുബ്ബരാജിന് പിറന്നാള്‍ ആശംസകളുമായി ജോജു ജോര്‍ജ്
- റിലീസ് മാറ്റി ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍', റംസാനിന് ചിത്രം തിയേറ്ററുകളിലെത്തും
- കാര്‍ത്തിയുടെ ചിത്രത്തില്‍ പാടി നടന് ചിമ്പു,'സുല്‍ത്താന്‍' റിലീസിനൊരുങ്ങുന്നു
- വിജയുടെ 'ദളപതി 65' ല്‍ ഭാഗമാകാന്‍ ശിവകാര്ത്തികേയന്, ഷൂട്ടിംഗ് ഉടന്‍ !
റൗഡിയെ പ്രണയിക്കുന്ന നായികയായി രശ്മിക മന്ദാന,കാര്‍ത്തിയുടെ 'സുല്‍ത്താന്‍' ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ആകുന്നു
റൗഡിയെ പ്രണയിക്കുന്ന നായികയായി രശ്മിക മന്ദാന. കാര്‍ത്തിയുടെ 'സുല്‍ത്താന്‍' ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ആകുന്നു. തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന നടി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ്-മസാല ചിത്രമാണ് സുല്‍ത്താന്‍. ആക്ഷനും മാസ് ഡയലോഗുകളും പ്രണയവും ചേര്‍ത്താണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. തെലുങ്കിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഏപ്രില്‍ 2ന് പ്രദര്‍ശനത്തിനെത്തും.
കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചേരുവകളുംചിത്രത്തിലുണ്ടാകും. ഭാഗ്യരാജ് കണ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗരുഡ റാം, നെപ്പോളിയന്‍, ലാല്‍, ഹരീഷ് പേരാടി, യോഗി ബാബു, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.