'അഭിമാനിക്കുന്ന നിമിഷം', മകന് ദേശീയ അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (10:58 IST)

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'ത്തിന് മൂന്ന് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രിയദര്‍ശനും കുടുംബവും. അച്ഛന്റെ സിനിമയ്ക്കും സഹോദരനും പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം നേരത്തെ കല്യാണി പ്രിയദര്‍ശന്‍ പങ്കുവെച്ചിരുന്നു. ഏതൊരു പിതാവിനെയും പോലെ തന്റെ മകന് അംഗീകാരം ലഭിക്കുന്നതില്‍ അഭിമാനിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

'ഏതൊരു പിതാവിനെയും പോലെ, തന്റെ കുട്ടികള്‍ തിരഞ്ഞെടുത്ത പ്രവര്‍ത്തനരംഗത്തെ മികവിന് അംഗീകാരം ലഭിക്കുന്നത് കാണുന്നത് അഭിമാനിക്കുന്ന നിമിഷമാണ്.'-പ്രിയദര്‍ശന്‍ കുറിച്ചു.

സിനിമയ്ക്കപ്പുറം ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. മെയ് 13 ന് തീയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :