അനുബന്ധ വാര്‍ത്തകള്‍
- സന്തോഷ് ശിവന് ഏറ്റവും ഇഷ്ടമുള്ള 5 താരങ്ങൾ, അതിൽ മമ്മൂട്ടിയില്ല !
- മമ്മൂട്ടിക്കൊപ്പം ദിലീപും കാവ്യയും; വൈറലായി ചിത്രങ്ങൾ
- മമ്മൂട്ടിയെ നായകനാക്കി തിരക്കഥയെഴുതാന്‍ മുരളി ഗോപിക്ക് പ്ലാനില്ലേ?
- മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷൻ, ‘മാമാങ്കം’ ഗെയിം പുറത്തിറങ്ങി
- 'നിന്നോടാര് പറഞ്ഞ് കട്ട് ചെയ്യാൻ?’- ചിരിപ്പിച്ച് മമ്മൂട്ടി, വീഡിയോ വൈറൽ
ഷൈലോക്ക് പൊട്ടിയാൽ പണി നിർത്തുമെന്ന് നിർമ്മാതാവ്, മമ്മൂട്ടി ആരാധകർക്ക് ആവേശമായി മറുപടി!
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ഷൈലോക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം തമിഴ് താരം രാജ് കിരണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മീനയാണ് നായികയാകുന്നത്. ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്.
ഷൈലോക്ക് പൊളിയുകയാണെങ്കിൽ താൻ ഈ പണി നിർത്തുമെന്ന് നിർമ്മാതാവ് ജോബി ജോർജ്ജ് പറഞ്ഞതാണ് പുതിയ വാർത്ത. ഷൈലോക്കുമായി ബന്ധപ്പെട്ട ഒരു കുറിപ്പിന് താഴെ, പരുന്ത് എന്ന ചിത്രത്തിലും മമ്മൂട്ടി പലിശക്കാരന്റെ റോളിൽ ആണ് എത്തിയതെന്നും ആ സിനിമ വിജയമായില്ലെന്നും ഒരു പ്രേക്ഷകന് എഴുതിയിരുന്നു. ആ കമന്റിന് മറുപടിയായാണ് പരാജയപ്പെട്ടാൽ പണി നിർത്തുമെന്ന് നിർമ്മാതാവ് എഴുതിയിരിക്കുന്നത്.
ഷൈലോക്ക് എന്ന പലിശക്കാരൻ പരുന്തിനും മുകളിൽ പറക്കുമെന്നും അല്ലെങ്കിൽ താൻ ഈ പണി നിർത്തുമെന്നുമാണ് ജോബി ജോർജ്ജ് കുറിച്ചത്. എന്തായാലും ജോബിയുടെ ആത്മവിശ്വാസം നിറഞ്ഞ മറുപടി ഷൈലോക്കിനെപ്പറ്റിയുള്ള പ്രേക്ഷക പ്രതീക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്.