'നിന്നോടാര് പറഞ്ഞ് കട്ട് ചെയ്യാൻ?’- ചിരിപ്പിച്ച് മമ്മൂട്ടി, വീഡിയോ വൈറൽ
എസ് ഹർഷ|
Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (09:49 IST)
രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിവന്നിരിക്കുകയാണ്. മമ്മൂട്ടിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തത്.
രമേശ് പിഷാരടി ഒരുക്കിയ ചിത്രം കുടുംബ പശ്ചാത്തലത്തില്‍ ഗൗരവകരമായ ഒരു കഥയാണ് പറയുന്നത്. ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.