അനുബന്ധ വാര്‍ത്തകള്‍
- മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ത്രില്ലര്‍ ചിത്രം, ചിത്രീകരണം ഓഗസ്റ്റ് 25ന് ആരംഭിക്കും
- അങ്കത്തട്ടിലേക്ക് ഇറങ്ങാൻ പോകുന്നു, കൂടെ കട്ടക്ക് ഷെയിൽ ബ്രോയും നീരജ് മച്ചാനും ഉണ്ട്, പുതിയ ചിത്രവുമായി ആന്റണി വർഗീസ്
- ധ്യാന്‍ ശ്രീനിവാസന്റെ പുതിയ പടം, നായിക ഐശ്വര്യ മേനോന്
- ആസിഫ് അലിയും അന്ന ബെന്നും, സിനിമ ഏതെന്ന് മനസ്സിലായോ?ചിത്രീകരണം പുരോഗമിക്കുന്നു
- സുരേഷ് ഗോപിയുടെ കൂടെ അഭിനയിക്കാന്‍ അവസരം, പുതുമുഖങ്ങളായ ട്രാന്‍സ്ജെന്‍ഡേഴ്സിനെയും പുരുഷന്മാരെയും തേടി അണിയറ പ്രവര്‍ത്തകര്‍
'മിന്നല്‍ മുരളി' നിര്‍മ്മാതാക്കളുടെ പുത്തന്‍ പടം,'ആര്.ഡി.എക്സ്' മൂന്ന് കൂട്ടുകാരുടെ കഥ, സിനിമയ്ക്ക് തുടക്കം
മിന്നല്‍ മുരളിക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ആര്.ഡി.എക്സ്.ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.റോബര്‍ട്ട്, ഡോണി, സേവ്യര്‍ തുടങ്ങിയ 3 സുഹൃത്തുക്കളുടെ കഥ പറയുന്ന 'ആര്‍ഡിഎക്സ്' എന്ന സിനിമയ്ക്ക് തുടക്കമായി.ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു സ്വിച്ചോണ്‍ കര്‍മ്മം നടന്നത്.ഷെന്‍ നിഗം,ആന്റിണി വര്‍ഗീസ്, നീരജ് മാധവ്,ലാല്‍ തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 25ന് തന്നെ തുടങ്ങും. 90 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഷൂട്ട് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ആദ്യ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരിക്കുന്ന ത്രില്ലര്‍ ചിത്രമായിരിക്കും ഇത്.നര്‍മ്മവും പ്രണയവും വൈകാരികതയുമെല്ലാം കോര്‍ത്തിണക്കിയ കംപ്ലീറ്റ് എന്റെര്‍ടെയിനറിനായി കാത്തിരിക്കാം.
അടുത്ത ലേഖനം