ആസിഫ് അലിയും അന്ന ബെന്നും, സിനിമ ഏതെന്ന് മനസ്സിലായോ?ചിത്രീകരണം പുരോഗമിക്കുന്നു

Anoop k.r| Last Modified ബുധന്‍, 27 ജൂലൈ 2022 (17:14 IST)
പൃഥ്വിരാജും ഷാജി കൈലാസും തങ്ങളുടെ പുതിയ ചിത്രമായ 'കാപ്പ' ചിത്രീകരണ തിരക്കിലാണ്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നടൻറെ പുതിയ ക്യാരക്ടർ പോസ്റ്ററും ഇന്ന് പുറത്തുവന്നു. ചിത്രീകരണ സംഘത്തിനൊപ്പം ആസിഫ് അലിയും അന്ന ബെന്നും ചേർന്നു. പുതിയ ലൊക്കേഷൻ ചിത്രം പുറത്ത്.

ആസിഫ് അലി, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു തുടങ്ങി അറുപതോളം താരങ്ങൾ ചിത്രത്തിലുണ്ട്.

സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിർവഹിക്കുന്നു.ജസ്റ്റിന്‍ വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. അതേസമയം കടുവ മൂന്നാമത്തെ ആഴ്ചയിലും പ്രദർശനം തുടരുകയാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :