കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (15:08 IST)
'ഉടല്‍' എന്ന ചിത്രത്തിനു ശേഷം ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'പാപ്പരാസികള്‍' ഒരുങ്ങുന്നു.
മുനാസ് മൊയ്തീന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന നക്ഷത്രത്തില്‍ ഐശ്വര്യ മേനോന്‍ ആണ് നായിക.
ശ്രീജിത്ത് വര്‍മ്മ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രാഹുല്‍ സി വിമലയാണ്.ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, ഫഹദ് മൈമൂണ്‍, ശ്രീജിത്ത് വര്‍മ്മ, ഇന്നസെന്റ്, ടി ജി രവി, നിര്‍മല്‍ പാലാഴി തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.വര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ്മ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
'ഹൂ', 'ഒരു മെക്സിക്കന്‍ അപാരത', 'ദ ഗാംബ്ലര്‍' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ മണികണ്ഠന്‍ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ സിയാദ് റഷീദ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.