1. വിനോദം
  2. സിനിമ
  3. അണിയറ
  4. Saiju Kurup at Prithviraj's 'Theerpu' location

പൃഥ്വിരാജിന്റെ 'തീര്‍പ്പ്' ലൊക്കേഷനില്‍ സൈജുകുറുപ്പ്, ചിത്രം പകര്‍ത്തി മുരളി ഗോപി

പൃഥ്വിരാജ്
പൃഥ്വിരാജിന്റെ തീര്‍പ്പ് ഒരുങ്ങുന്നു. സിനിമയുടെ ലൊക്കേഷനില്‍ എത്തിയ വിവരം നടന്‍ സൈജു കുറുപ്പ് പങ്കുവെച്ചു. മുരളി ഗോപി പകര്‍ത്തിയ തന്റെ ഒരു ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്തു.
 
'എന്റെ അടുത്ത ഷൂട്ടിങ്ങിനായി പദ്ധതിയിടുമ്പോള്‍ 'തീര്‍പ്പ്' ലൊക്കേഷനില്‍.'-സൈജു കുറുപ്പ് കുറിച്ചു.'കമ്മാരസംഭവം' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപി- രതീഷ് അമ്പാട്ട് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ വിജയ് ബാബു, ഇഷാ തല്‍വാര്‍, ഹന്ന റെജി കോശി, സിദ്ദിഖ്, മാമുക്കോയ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
 
ഫ്രൈഡേഫിലിംസും വേര്‍ഡിക്ട് ആന്റ് ബിയോണ്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും.
അടുത്ത ലേഖനം
പവര്‍ഫുള്‍ മനുഷ്യനായി അജയ് ദേവഗണ്‍, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി 'ആര്‍ ആര്‍ ആര്‍' ടീം!