പവര്‍ഫുള്‍ മനുഷ്യനായി അജയ് ദേവഗണ്‍, മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി 'ആര്‍ ആര്‍ ആര്‍' ടീം!

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഏപ്രില്‍ 2021 (15:10 IST)

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആര്‍ ആര്‍ ആര്‍'. ശക്തമായ ഒരു കഥാപാത്രത്തെ ബോളിവുഡ് താരം അജയ് ദേവഗണ്‍ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്റെ കഥാപാത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

'തന്റെ ജനത്തെ ശാക്തീകരിക്കുക എന്നത് അദ്ദേഹത്തിന്റെ നിര്‍വചന സ്വഭാവമാണ്. അവന്റെ ശക്തി അവന്റെ വികാരത്തിലാണ്. ആര്‍ആര്‍ആര്‍ മൂവിയില്‍ അജയ് ദേവ്ഗണ്‍ പവര്‍ ഫുള്‍ അവതാര്‍ അവതരിപ്പിക്കുന്നു.ജന്മദിനാശംസകള്‍ സര്‍'- ആര്‍ആര്‍ആര്‍ ടീം കുറിച്ചു.

450 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായതിനാല്‍ ഇന്ത്യന്‍ സിനിമയിലെ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്.ബോളിവുഡില്‍ നിന്ന് ആലിയ ഭട്ട് എത്തുമ്പോള്‍ ടോളിവുഡില്‍ നിന്ന് രാം ചരണും ജൂനിയര്‍ എന്‍ടിആറും തമിഴില്‍ നിന്ന് സമുദ്രക്കനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'രുധിരം രണം രൗദ്രം' എന്നാണ് സിനിമയുടെ മുഴുവന്‍ പേര്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :