സിത്താരയുടെ മനോഹര ശബദം, 'കാണെക്കാണെ'യിലെ ആദ്യ ഗാനമെത്തി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (12:14 IST)

ടോവിനോ തോമസിന്റെ 'കാണെക്കാണെ' ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. സോണി ലിവ്‌സിലൂടെ ഈ മാസം 17നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. പാല്‍നിലാവിന്‍ പൊയ്കയില്‍ എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിത്താരയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

'ചിന്തിച്ചതിലും, ചിന്തിച്ചതിലപ്പുറവും കിട്ടിയ പ്രതികരണങ്ങള്‍ ഒരുപാട് സന്തോഷവും, ഊര്‍ജവും നല്‍കുന്നു. എല്ലാവരോടും മനസ്സ് നിറഞ്ഞ നന്ദി.
പാല്‍നിലാവിന്‍ പൊയ്കയില്‍ വെണ്‍തുഷാരം പെയ്ത പോല്‍

എന്‍ കിനാവും മഞ്ഞു തൂകും നിന്‍ മുഖം ഞാന്‍ കാണെക്കാണെ'-രഞ്ജിന്‍ രാജ് കുറിച്ചു.

ബോബി-സഞ്ജയ്‌യുടെ രചനയില്‍ മനു അശോകന്‍ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :