1. വിനോദം
  2. സിനിമ
  3. അണിയറ
  4. Ramcharan releases character look at R.R.R

'ആര്‍ ആര്‍ ആര്‍' ഒരുങ്ങുന്നു, ചിത്രത്തിലെ രാം ചരണിന്റെ രൂപം വെളിപ്പെടുത്തി രാജമൗലി

രാംചരണ്‍
ബാഹുബലി സീരിയസ് പോലെ തന്നെ രാജമൗലിയുടെ വരാനിരിക്കുന്ന 'ആര്‍ ആര്‍ ആറും ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ഒരുക്കുന്നത്. ബോളിവുഡില്‍ നിന്ന് ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തുമ്പോള്‍ ടോളിവുഡില്‍ നിന്ന് രാം ചരണും ജൂനിയര്‍ എന്‍ടിആറും തമിഴില്‍ നിന്ന് സമുദ്രക്കനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോളിതാ തന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് നടന്‍ രാം ചരണ്‍.അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
 
'ധൈര്യം, ബഹുമാനം, സമഗ്രത എല്ലാം നിര്‍വചിച്ച ഒരു മനുഷ്യന്‍.
അല്ലൂരി സീതാരാമ രാജുവിന്റെ റോള്‍ ഏറ്റെടുക്കുന്നത് എന്റെ വിശേഷാവകാശമാണ്.'- നടന്‍ കുറിച്ചു.
 
450 കോടി ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ വന്‍ താര നിര തന്നെ അണിനിരക്കുന്നു.
അടുത്ത ലേഖനം
'മോഹന്‍ലാലിന്റെ 'എമ്പുരാന്‍'ന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം', പുതിയ വെളിപ്പെടുത്തലുമായി മുരളി ഗോപി !