വീണ്ടും വിജയക്കൊടി പാറിക്കാൻ രാജമൗലി, 'ആർ‌ആർ‌ആർ' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 ജനുവരി 2021 (16:10 IST)
രാം ചരൺ, ജൂനിയർ എൻ‌ടി‌ആർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാജമൗലി സംവിധാനം ചെയ്യുന്ന 'ആർ‌ആർ‌ആർ' റിലീസ് തീയതി പ്രഖ്യാപിച്ചു. പീരിയഡ് ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രം സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാ‍ണ് കഥ പറയുന്നത്.


2021 ഒക്ടോബർ 13ന് ചിത്രം പ്രദർശനത്തിനെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

450 കോടി ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ബാഹുബലി സീരീസ് പോലെ ആർ ആർ ആറും ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കുന്നത്. ബോളിവുഡിൽ നിന്ന് ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തുമ്പോൾ തമിഴിൽ നിന്ന് സമുദ്രക്കനിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ തുടങ്ങിയ അന്തർദേശീയ താരങ്ങളും സിനിമയുടെ ഭാഗമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :