ചിരഞ്ജീവി-രാം ചരണ്‍ ചിത്രം 'ആചാര്യ'യില്‍ പൂജ ഹെഗ്ഡെയും,140 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (09:07 IST)

നടി പൂജ ഹെഗ്ഡെയെ അല്ലു അര്‍ജുന്റെ 'അല വൈകുണ്ഠപുരമുലു' എന്ന ചിത്രത്തിലാണ് ഒടുവില്‍ കണ്ടത്.ഇപ്പോളിതാ ടോളിവുഡ് സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി-രാം ചരണ്‍ ചിത്രം 'ആചാര്യ' ടീമിനൊപ്പം നടി ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരം എത്തി എന്നാണ് ടോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം. രാം ചരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നായികയായാണ് നടി വേഷമിടുന്നത്. മാത്രമല്ല ഇതൊരു അതിഥി വേഷം ആണെന്നും പറയപ്പെടുന്നു.ചിത്രത്തില്‍ ഗ്രാമീണ പെണ്‍കുട്ടിയായി പൂജ ഹെഗ്ഡെയെ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതുമായി ബന്ധപ്പെട്ട ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉടനുണ്ടാകും.


കൊട്രല ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് രാം ചരണ്‍ ആണ്. കാജല്‍ അഗര്‍വാളാണ് നായിക വേഷത്തിലെത്തുന്നത്.സോനു സുദ് ആണ് ചിത്രത്തിലെ വില്ലന്‍.140 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.തിരു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.2021മെയ് 13ന് സിനിമ തിയേറ്ററുകളിലെത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :