അനുബന്ധ വാര്‍ത്തകള്‍
- ആഘോഷങ്ങള്‍ തീരുന്നില്ല, പ്രിയദര്‍ശന് മധുരം നല്‍കി മോഹന്‍ലാല്‍ !
- മോഹന്‍ലാല്‍ ചിരിപ്പിച്ചു, മമ്മൂട്ടി കരയിച്ചു; പ്രേക്ഷകര്‍ നിന്നത് മമ്മൂട്ടിക്കൊപ്പം !
- 'ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നതില്‍ സംശയമില്ല', 'ബാറോസ്' വിശേഷങ്ങളുമായി സുചിത്ര മോഹന്‍ലാല്‍
- 'അഭിമാനിക്കുന്ന നിമിഷം', മകന് ദേശീയ അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് പ്രിയദര്‍ശന്
- നിധി കാക്കും ഭൂതമായി മോഹന്‍ലാല്‍, 'ബറോസ്' പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
മോഹന്‍ലാലിനൊപ്പം നടന്‍ റഹ്മാന്‍, 'ആറാട്ട്' ഒരുങ്ങുന്നു !
തന്റെ പഴയ സുഹൃത്തിനെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് നടന്‍ റഹ്മാന്‍. 'ആറാട്ട്' ഷൂട്ടിംഗ് സെറ്റില്‍ അദ്ദേഹം എത്തി. അടുത്തിടെ മോഹന്‍ലാലും എ ആര്‍ റഹ്മാനും 'ആറാട്ട്' എന്ന ചിത്രത്തിലെ പ്രധാന സീക്വന്‍സ് ഒരുമിച്ച് ചിത്രീകരിച്ചിരുന്നു.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ അതിഥി വേഷത്തിലാണ് എത്തുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് നടന്‍ റഹ്മാന്‍ ഇരുവരെയും കാണാനായി എത്തിയത്.
'ആറാട്ട് സെറ്റില്‍. വളരെക്കാലം കഴിഞ്ഞ് പ്രിയ സുഹൃത്തിനോടൊപ്പം. അവന് ഇപ്പോഴും മാറ്റമില്ല. ആ ഉത്സാഹവും ഊര്‍ജ്ജവും.ക്ഷമിക്കണം ഞങ്ങളുടെ ചിറ്റ് ചാറ്റുകള്‍ സ്വകാര്യമാണ്.'- മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് റഹ്മാന്‍ കുറിച്ചു.
മോഹന്‍ലാലും റഹ്മാനും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 'മഹാ സമുദ്രം', 'റോക്ക് & റോള്‍'തുടങ്ങിയ സിനിമകള്‍ ആ കൂട്ടത്തില്‍ ചിലത് മാത്രം.