'കാവല്‍' എത്ര രൂപ നേടി ? നിര്‍മ്മാതാവിന് നേട്ടമുണ്ടാക്കി സുരേഷ് ഗോപി ചിത്രം !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (11:46 IST)

നവംബര്‍ 25 നാണ് സുരേഷ് ഗോപിയുടെ കാവല്‍ റിലീസായത്. പ്രദര്‍ശനത്തിനെത്തി മൂന്നാഴ്ച പിന്നിടുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കാവല്‍ ഇതുവരെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം എത്ര രൂപ നേടി എന്നറിയാം.

16.5 കോടിയിലധികം രൂപ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് കാവല്‍ നേടി.
വിതരണമുള്‍പ്പെടെ 6.5 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ് കാവല്‍. ജോബി ജോര്‍ജിന്റെ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന് വലിയ ലാഭം നേടി കൊടുക്കുവാന്‍ സുരേഷ് ഗോപി ചിത്രത്തിനായി.

കസബ സംവിധാനം ചെയ്ത നിതിന്‍ രഞ്ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ ആക്ഷന്‍ വേഷത്തില്‍ കണ്ട ആരാധകരും ആവേശത്തിലാണ്. ജോബി ജോര്‍ജ്ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രമാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :