റിലീസിനു മുന്‍പേ കോടികള്‍ നേടി 'കാവല്‍', പ്രീ-റിലീസ് ബിസിനസ്സ് നടന്നത് വമ്പന്‍ തുകയ്ക്ക് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (11:50 IST)

സുരേഷ് ഗോപിയുടെ കാവല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ഇതുവരെ 6.5 കോടി രൂപയിലധികം കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 25ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ്സ് എത്രയെന്ന് നോക്കാം.
ഒടിടിക്കും സാറ്റലൈറ്റ് അവകാശത്തിനും ഉള്‍പ്പെടെ വലിയ തുക തന്നെ നിര്‍മ്മാതാവിന് ലഭിച്ചു.10.25 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ്സ് ആണ് നടന്നത്.
കസബ സംവിധാനം ചെയ്ത നിതിന്‍ രഞ്ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ ആക്ഷന്‍ വേഷത്തില്‍ കണ്ട ആരാധകരും ആവേശത്തിലാണ്. ജോബി ജോര്‍ജ്ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രമാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :