അനുബന്ധ വാര്‍ത്തകള്‍
- മരക്കാര്‍ മാത്രമല്ല കുറുപ്പും കാവലും ഒടിടി റിലീസിന്
- മാസങ്ങളുടെ ഇടവേളക്കുശേഷം സുരേഷ് ഗോപി വീണ്ടും സിനിമ ക്യാമറയ്ക്ക് മുന്നിലേക്ക്,'പാപ്പന്റെ' രണ്ടാം ഷെഡ്യൂള്‍
- മരക്കാരിനെയും കാവലിനെയും തകർക്കാൻ ആസൂത്രിത ശ്രമം: സാംസ്കാരിക നായകന്മാർ മിണ്ടുന്നില്ലെന്ന് സന്ദീപ് വാര്യർ
- മമ്മൂട്ടി ചിത്രമായതിനാല്‍ പഴശ്ശിരാജയിലേക്കുള്ള ക്ഷണം നിരസിച്ച് സുരേഷ് ഗോപി; കാരണം സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള പിണക്കം
- നായകനല്ല വില്ലനായി സുരേഷ് ഗോപി ?'തമിഴരശന്' റിലീസിനൊരുങ്ങുന്നു
എബ്രഹാം മാത്തനായി സുരേഷ്ഗോപി തിരിച്ചെത്തുന്നു, ഇനി പാപ്പന്റെ നാളുകള്‍
രണ്ടാം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏപ്രിലില്‍ നിര്‍ത്തിവച്ച 'പാപ്പന്' ഷൂട്ടിങ് പുനരാരംഭിക്കുന്നു. ഡിസംബര്‍ 16ന് മലയാറ്റൂരില്‍ പുതിയ ഷെഡ്യൂളിന് തുടക്കമാകും. സുരേഷ് ഗോപി ഈ മാസം 20ന് തന്നെ ടീമിനൊപ്പം ചേരും.
എബ്രഹാം മാത്തന് എന്ന പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വേഷമിടും. അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഷേഡുകള്‍ ഉള്ള കഥാപാത്രമാണിതെന്ന് നൈല പറഞ്ഞിരുന്നു.
വിജയരാഘവന്, ജനാര്ദ്ദനന്, ഗോകുല്‍ സുരേഷ്ഗോപി, നന്ദു, ടിനിടോം, ചന്തുനാഥ്, ഷമ്മി തിലകന്, ബിനു പപ്പു, നീതാ പിള്ള, ആശാ ശരത്ത്, കനിഹ, നൈല ഉഷ, ജുവല്‍ മേരി തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തിലുണ്ട്.