1. വിനോദം
  2. സിനിമ
  3. അണിയറ
  4. Panthrand movie osund mixing finished.

വിനായകനും ദേവ് ഷൈനും ദേവ് മോഹനും, 'പന്ത്രണ്ട്' റിലീസിനൊരുങ്ങുന്നു, അപ്‌ഡേറ്റ്

Panthrand Movie Victor AbrahamAlphons JosephSkypass EntertainmentDev MohanNabu Usman
ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍, വിനായകന്‍, ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പന്ത്രണ്ട്'.സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.സിനിമയുടെ ശബ്ദമിശ്രണം പൂര്‍ത്തിയായെന്ന് സംവിധായകന്‍ ലിയോ തദേവൂസ് അറിയിച്ചു.
 
'പന്ത്രണ്ട് സിനിമയുടെ ശബ്ദമിശ്രണം പൂര്‍ത്തിയായി. ഇത്രയും മികച്ച ടീമിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ബിബിന്‍ ദേവ് ഞങ്ങളുടെ മിക്‌സിംഗ് എഞ്ചിനീയര്‍, ടോണി ബാബു സൗണ്ട് ഡിസൈനര്‍, എന്റെ ആല്‍ഫോണ്‍ ജോസഫ് ഞങ്ങളുടെ സംഗീത സംവിധായകന്‍'-ലിയോ തദേവൂസ് കുറിച്ചു.
 
 ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിജയകുമാര്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ഊരാളി മാര്‍ട്ടിന്‍,ഹരിലാല്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി, ശ്വേത വിനോദ്, അമല തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
 
സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ചിത്രം നിര്‍മ്മിക്കുന്നു.
 
 സ്വരൂപ് ശോഭ ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ടോവിനോ തോമസിനൊപ്പം ആദ്യമായി കല്യാണി പ്രിയദര്‍ശന്‍,'തല്ലുമാല' ഫസ്റ്റ് ലുക്ക് വരുന്നു