ഒരേസമയം രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൂര്യ, 'സൂര്യ 41'ചിത്രീകരണം തുടങ്ങി !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (16:32 IST)

ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ നായകന്‍. ചിത്രത്തില്‍ അഥര്‍വയും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്നാണ് വിവരം.കന്യാകുമാരിയില്‍ സിനിമയ്ക്കായി സെറ്റ് ഒരുക്കിയിട്ടുണ്ട്.
സൂര്യ 41 എന്ന താല്‍ക്കാലിക ടൈറ്റിലില്‍ അറിയപ്പെടുന്ന ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് വിവരം. ചിത്രത്തില്‍ സൂര്യ ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്, ഒരു കഥാപാത്രം സാധാരണക്കാരനും മറ്റൊന്ന് കണ്ണും ചെവിയും കേള്‍ക്കാത്ത ഒരാള്‍ ആയിരിക്കും എന്നും പറയപ്പെടുന്നു.


ജിവി പ്രകാശ് കുമാര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

വെട്രി മാരനൊപ്പം 'വാടിവാസല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ സൂര്യ ആരംഭിച്ചിരുന്നു.'വാടിവാസല്‍', 'സൂര്യ 41' എന്നീ സിനിമകള്‍ ഒരേ സമയം ചിത്രീകരിച്ച് പൂര്‍ത്തിയാക്കാനാണ് നടന്‍ പദ്ധതിയിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :